HIGHLIGHTS : തിരു: ഗണേഷ് യാമിനി വിഷയത്തില്‍ ഒത്തുതീര്‍പ്പിന് വഴിതെളിയുന്നു. പ്രശ്‌നപരിഹാരത്തിനായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ കോടതിക്ക് പുറത്ത് തിരക്കിട്ട് നട...
തിരു: ഗണേഷ് യാമിനി വിഷയത്തില്‍ ഒത്തുതീര്‍പ്പിന് വഴിതെളിയുന്നു. പ്രശ്‌നപരിഹാരത്തിനായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ കോടതിക്ക് പുറത്ത് തിരക്കിട്ട് നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. ഗണേഷ് യാമിനിയോട് പരസ്യമായി മാപ്പുപറയണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം നിറവേറ്റുന്നതിലൂടെ പ്രശ്‌നം ഒത്തുതീര്‍പ്പാകുമെന്നാണ് ഇവരോടടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഗണേഷ് യാമിനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കും വനം മാഫിയക്ക് വേണ്ടിയാണ് യാമിനി സംസാരിക്കുന്നതെന്നുമുള്ള ആരോപണങ്ങള്‍ നടത്തിയതിനാണ് ഗണേഷ് കുമാര്‍ മാപ്പ് ചോദിക്കുന്നത്. രണ്ടുപരും ഇന്ന് ഇരുവരും നല്‍കിയ പരാതികള്‍ പിന്‍വലിക്കും. യാമിനി്‌കെതിരായി ഗണേഷ് നല്‍കിയ പരാതിയും ഇന്ന് പിന്‍വലിക്കും. കൂടാതെ യാമിനി ഗണേഷനെതിരെ നല്‍കിയ ഗാര്‍ഹിക പീഡനക്കേസും പിന്‍വലിക്കും. ജീവനാംശവും പണവും പ്രതിമാസം ആവശ്യപ്പെട്ടത് യാമിനി ഒഴിവാക്കി. ഗണേഷിനെതിരെ ഗാര്‍ഹിക പീഡനത്തിന് യാമിനി നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഗണേഷിന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. ഇരുവരും പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരിതികള്‍ പിന്‍വലിക്കാനും ധാരണയായിട്ടുണ്ട്.

തനിക്കെതിരെയുണ്ടായ ആരോപണങ്ങള്‍ക്കും മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിലുണ്ടായ മാനനഷ്ടത്തിന് പരിഹാരമായി 20 കോടി രൂപ നല്‍കണമെന്നും യാമിനി ആവശ്യപ്പെട്ടിരുന്നത്.