ഗഡ്കരി ഔട്ട് ; രാജ്‌നാഥ് സിങ്ങ് ഇന്‍

HIGHLIGHTS : ദില്ലി: മണിക്കൂറുകള്‍ നീ്ണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവില്‍ നിലവിലെ

ദില്ലി: മണിക്കൂറുകള്‍ നീ്ണ്ടുനിന്ന അനിശ്ചിതത്വത്തിനൊടുവില്‍ നിലവിലെ ബിജെപി ദേശിയ അദ്ധ്യക്ഷന്‍ നിതിന്‍ ഗഡ്കരി സ്ഥാനമൊഴിഞ്ഞു. പുതിയ പ്രസിഡന്റായി രാജ്‌നാഥ് സിങ്ങിനെ തെരഞ്ഞെടുത്തു. രാജ്‌നാഥിനിത് രണ്ടാംമൂഴമാണ്.

ഗഡ്കരിക്കെതിരെ തുടര്‍ച്ചയായ് വന്നുകൊണ്ടിരിക്കുന്ന അഴിമതിയാരോപണങ്ങള്‍ മൂലമാണ് ആര്‍എസ്എസ് പിന്തുണയുണ്ടായിട്ടും ഗഡ്ക്കരിക്ക് സ്ഥാനം നഷ്ടമായത്. രണ്ടാം വട്ടവും ഗഡ്കരിതന്നെ പാര്‍ട്ടി അധ്യക്ഷനാകുമെന്ന ഘട്ടം വന്നപ്പോഴാണ് അദേഹവുമായ് ബന്ധപ്പെട്ട വിവാദ സ്ഥാപനത്തില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ് നടന്നത്. വിശദീകരണം നല്‍കാന്‍ ഗഡ്കരിയോട് ആദായ നികുതി വകുപ്പ് ഓഫീസിലെത്താനും ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിന് തലേ ദിവസം ഇത്തരമൊരു റെയ്ഡ് നടന്നത് ഗഡ്കരിയെ പ്രതിരോധത്തിലാക്കി.

sameeksha-malabarinews

തുടര്‍ന്ന് ഇന്ന് രാത്രി വൈകി ഗഡ്ക്കരി മുംബൈയില്‍ നിന്ന് ദില്ലിയിലെത്തി രാജി പ്രഖ്യാപിക്കുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!