HIGHLIGHTS : ഏഷ്യയിലെ ഏറ്റവും വലിയ കൗമാരമേളയായ
ഏഷ്യയിലെ ഏറ്റവും വലിയ കൗമാരമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്ഇന്ന് തിരശ്ശീല ഉയരും.
രാവിലെ 9.30ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ ഷാജഹാന്‍ പതാക ഉയര്‍ത്തും.
ഉച്ചയ്ക്ക് 2.30ന് കോട്ടപ്പടി സ്റ്റേഡിയത്തില്‍ നിന്ന് ഘോഷയാത്ര ആരംഭിക്കും
ജില്ലാ പൊലീസ് മേധാവി കെ. സേതുരാമന്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. 12000 വിദ്യാര്‍ഥികള്‍ ഘോഷേയാത്രയില്‍ പങ്കെടുക്കും
വൈകീട്ട് നാലിന് പ്രധാന വേദിയായ എംഎസ്പി പരേഡ് ഗ്രണ്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചണ്ടി മേള ഉദ്ഘാടനം ചെയ്യും വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് വിശിഷ്ടാതിഥിയാകും അബ്ദുറബ്ബ് അധ്യക്ഷനാവും. മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി,അനില്‍കുമാര്‍, മഞ്ഞളാംകുഴി അലി, എം.പിമാരായ ഇ.റ്റി മുഹമ്മദ് ബഷീര്‍, എം.ഐ ഷാനാവാസ് ജില്ലയിലെ എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍ സംസാരിക്കും.

സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.
ഊട്ടുപുരയില്‍ദിവസം 33000 ഓളം പേര്‍ക്ക് ഭക്ഷണം നല്‍കും.
മത്സരഫലങ്ങള്‍ തത്സമയം ഐ.റ്റി. അറ്റ് സ്‌കൂള്‍ വെബ്‌സൈറ്റ് വഴി അപ്‌ലോഡ്‌ചെയ്യും. കലോത്സവ നഗരിയില്‍ വൈഫൈ കണക്റ്റിവിറ്റി ഒരുക്കിയിട്ടുണ്ട്. പുതുക്കിയ മാന്വല്‍ പ്രകാരമാണ് ഈ വര്‍ഷം കലോത്സവം നടത്തുന്നത്.
സ്‌കൂള്‍ കലോത്സവം – വേദിയില്‍ ഇന്ന്
വേദി ഒന്ന് (എം.എസ്.പി പരേഡ് ഗ്രൗ്)
ഉദ്ഘാടനം 4.00
മോഹിനിയാട്ടം (എച്ച്.എസ്) 5.30
വേദി മൂന്ന് (സെന്റ്. ജെമ്മാസ് എച്ച്.എസ്.എസ്)
ഭരതനാട്യം 5.30 (എച്ച്.എസ് ആണ്‍കുട്ടികള്‍)
വേദി നാല് (നഗരസഭ ടൗണ്‍ഹാള്‍)
സ്‌കിറ്റ് ഇംഗ്ലീഷ് (എച്ച്.എസ്.എസ്)
വേദി ഒമ്പത് (ഡി.റ്റി.പി.സി ഹാള്‍, കോട്ടക്കുന്ന്)
ദേശഭക്തിഗാനം (എച്ച്.എസ്) 5.30
ദേശഭക്തിഗാനം (എച്ച്.എസ്.എസ്) 7.30
വേദി 12 (എ.യു.പി.എസ് മലപ്പുറം)
പദ്യം ചൊല്ലല്‍ കന്നഡ (എച്ച്.എസ്) 5.30
പദ്യം ചൊല്ലല്‍ കന്നഡ (എച്ച്.എസ്.എസ്) 7.30
വേദി 13 (പാലസ് ഓഡിറ്റോറിയം)
പദ്യം ചൊല്ലല്‍ തമിഴ് (എച്ച്.എസ്) 5.30
പദ്യം ചൊല്ലല്‍ തമിഴ് (എച്ച്.എസ്.എസ്) 7.30