HIGHLIGHTS : ദില്ലി : ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപെടുന്ന ദിവസം മുതല്‍ സഭകളിലെ ജനപ്രതിനിധികളുടെ അംഗത്വം നഷ്ടമാകുമെന്ന് സുപ്രീം കോടതിയുടെ വിധി..
ദില്ലി : ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപെടുന്ന ദിവസം മുതല്‍ സഭകളിലെ ജനപ്രതിനിധികളുടെ അംഗത്വം നഷ്ടമാകുമെന്ന് സുപ്രീം കോടതിയുടെ വിധി..
മുന്ന് മാസം അപ്പീല്‍ കാലാവധി് പോലും നല്‍കേണ്ടില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്.
അപ്പീല്‍ നല്‍കി അംഗത്വം നില നിര്‍ത്താനവസരം നല്‍കുന്ന 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് ഭരണഘടന വിരുദ്ധമാണന്നാണ് സുപ്രീം കോടതി വിലയിരുത്തി. ഈ വകുപ്പ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു
.
ഇതനുസരിച്ച് രാജ്യത്തെ ഏതെങ്ങിലും കോടതി രണ്ട് കൊല്ലത്തില്‍ ക്ൂടുതല്‍ ശിക്ഷിച്ചാല്‍ അയാളുടെ അഗംത്വം നഷ്ടമാകും. നിലവില്‍ കീഴ്‌കോടതികള്‍ ശിക്ഷിച്ചാലും സുപ്രീം കോടതി വിധി വരുന്നവരെ അംഗത്വം നഷ്ടമാവില്ലായിരുനനു. ഇതിന് പരിരക്ഷ നല്‍കിയിരുന്ന ജനപ്രാതിനിധ്യ നിയമത്തിലെ 8(4) വകുപ്പാണ് എടുത്ത് കളഞ്ഞത്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ദുരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കുന്ന ഈ വിധി ്പ്രഖ്യാപിച്ചിരിക്കുന്നത് ജസ്റ്റിസ് എകെ പട്‌നായിക്ക്,എസ്‌ജെ മുഖോപാധ്യായ എന്നിവരടങ്ങുന്ന ബഞ്ചാണ്. നിലവില്‍ അപ്പീലിന്റെ ബലത്തില്‍ നില്‍ക്കുന്ന എംഎല്‍എമാര്‍്ക്കും എംപിമാര്‍ക്കും ഈ വിധി പ്രയാസമുണ്ടക്കില്ല.