HIGHLIGHTS : മുംബൈ: ക്രിക്കറ്റ് വാതുവെപ്പില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ കളികാര്‍ക്കും ബന്ധമുണ്ടെന്നും
മുംബൈ: ക്രിക്കറ്റ് വാതുവെപ്പില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ കളികാര്‍ക്കും ബന്ധമുണ്ടെന്നും ഒത്തു കളിക്ക് അറസ്റ്റിലായ വിന്ദു ധാരാസിംഗിന്റെ മൊഴി. ഇക്കാര്യം സ്ഥിരീകരിച്ച മുംബൈ പോലീസ് കമ്മീഷണര്‍ പക്ഷെ കളിക്കാരുടെ പേരുകള്‍ പുറത്തുവിടാന്‍ സമ്മതിച്ചിട്ടില്ല. അതെ സമയം കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ ഉടന്‍ അറസ്റ്റുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ബിസിസിഐ അദ്ധ്യക്ഷന്‍ ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ സിഒയും മായ ഗുരുനാഥ് മെയ്യപ്പനും വാതുവെപ്പുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പോലീസ് മെയ്യപ്പന് നോട്ടീസ് അയച്ചിട്ടുണ്ട്. വിന്ദു ധാരാസിംഗിന് ചെന്നൈ നായകന്‍ ധോണിയുടെ ഭാര്യ സാക്ഷി ധോണിയുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.ഈ വിവാദങ്ങള്‍ ഇന്ത്യന്‍ ക്യാപ്റ്റനെയും സംശയത്തിന്റെ നിഴലിലാക്കിയിരിക്കുകയാണ്.

ധോണിയുടെ ഭാര്യ സാക്ഷിയെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ അറിയുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ശ്രീശാന്തിന് ധോണിയുടെ ഭാര്യ സാക്ഷി പരിചയപ്പെടുത്തിയ ജയ്പൂര്‍ സുന്ദരി ഝാലയുടെ ഫോട്ടോ ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ തന്നെ പരന്നു കഴിഞ്ഞു. നാലുവര്‍ഷമായി ശ്രീശാന്ത് ഝാലയുമായി അടുപ്പത്തിലാണെന്നും ഝാലയുടെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ജയ്പൂര്‍ സന്ദര്‍ശിക്കുന്ന വേളകളില്‍ പിപ്പോഴും ശ്രീശാന്ത് ഝാലയുടെ വീട്ടില്‍ എത്താറുണ്ടായിരുന്നുവെന്നും ശ്രീശാന്തിനൊപ്പം ഝാല വിദേശ രാജ്യങ്ങള്‍ സന്ദര്‍ശനം നടത്തിയതായും സൂചനയുണ്ട്.
ഐപിഎല്‍ ആറാം സീസണ്‍ അവസാനിക്കുന്നതിന് മുമ്പ് വന്‍ സ്രാവുകളെല്ലാം അറസ്റ്റിലാവുമെന്നാണ് റിപ്പോര്‍ട്ട്.