Section

malabari-logo-mobile

നത്തോലി തോരന്‍

HIGHLIGHTS : നത്തോലി - 1 കിലോ തേങ്ങ - 1 വാളന്‍പുളി - ചെറുനാരങ്ങാ വലിപ്പത്തില്‍ വെളുത്തുള്ളി - 8 അല്ലി ചെറിയ ഉള്ളി അരിഞ്ഞത് - 1 കപ്പ്

നത്തോലി തോരന്‍

നത്തോലി – 1 കിലോ
തേങ്ങ – 1
വാളന്‍പുളി – ചെറുനാരങ്ങാ വലിപ്പത്തില്‍
വെളുത്തുള്ളി – 8 അല്ലി

sameeksha-malabarinews

ചെറിയ ഉള്ളി അരിഞ്ഞത് – 1 കപ്പ്
പച്ചമുളക് – 8 എണ്ണം
വെളിച്ചെണ്ണ – 4 ടേബിള്‍ സ്പൂണ്‍
വറ്റല്‍ മുളക് – 8 എണ്ണം

മഞ്ഞള്‍പ്പൊടി – കാല്‍ സ്പൂണ്‍
നത്തോലി വൃത്തിയാക്കി മുള്ള് കളഞ്ഞെടുക്കുക. പുളി പിഴിഞ്ഞ വെള്ളം, ഉപ്പ്, മഞ്ഞള്‍പ്പൊടി, മീന്‍ എന്നിവ ഒന്നിച്ചാക്കി വേവിച്ച് വെള്ളം വറ്റിച്ചെടുക്കുക. ഇതില്‍ തേങ്ങ, വെളുത്തുള്ളി, പച്ചമുളക് ഇവ ഒന്നിച്ചരച്ചത് ചേര്‍ത്തിളക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കുക. കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ യഥാക്രമം മൂപ്പിക്കുക. ചെറിയ ഉള്ളിയും ചേര്‍ത്ത് മൂത്താല്‍ മീന്‍ കുടഞ്ഞിട്ട് ഇളക്കി ഉലര്‍ത്തിയെടുക്കുക.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!