ക്രിക്കറ്റതാരങ്ങളെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ കാള്‍ഗേള്‍സുമൊത്തുള്ള വീഡിയോ ടേപ്പുകളും

HIGHLIGHTS : ദില്ലി ഐപില്‍ വാതുവെപ്പുകേസില്‍ ശ്രീശാന്തുള്‍പ്പെടെയുള്ള പിടിയിലായ കിക്കറ്റ്താരങ്ങള്‍ക്കെതിരയുള്ള കുടുതല്‍ തെളുവുകള്‍ പുറത്തുവരുന്നു. കളിക്കാരെ ബ്ല...

ദില്ലി ഐപില്‍ വാതുവെപ്പുകേസില്‍ ശ്രീശാന്തുള്‍പ്പെടെയുള്ള പിടിയിലായ കിക്കറ്റ്താരങ്ങള്‍ക്കെതിരയുള്ള കുടുതല്‍ തെളുവുകള്‍ പുറത്തുവരുന്നു. കളിക്കാരെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ എസ്‌കോര്‍ട്ടുകളെന്നറിയപ്പെടുന്ന കാള്‍ഗേള്‍സിനെയും ഉപയോഗച്ചതായി സൂചന.
വാതുവെപ്പ് കേസില്‍ അകപ്പെട്ട ക്രിക്കറ്റ് താരങ്ങള്‍ക്ക് ‘എക്‌സ്‌കോര്‍ട്ടുകള്‍’ എന്ന ഓമനപേരില്‍ അറിയപ്പെഷുന്ന കാള്‍ ഗേള്‍സിന് സമ്മാനിച്ചത് ഇവരോടൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ വീഡിയോ ടാപ്പില്‍ പകര്‍ത്തുകയും കളിക്കാര്‍ കൂറു മാറുകയാണെങ്കില്‍ ഇവരെ ബ്‌ളാക്ക് മെയില്‍ ചെയ്യാന്‍ ഉപയോഗിക്കാനുള്ള നീക്കം നടന്നതായും പിടിയിലായ ബുക്കികളില്‍ ചിലര്‍ ദില്ലി പോലീസിന് മൊഴി നല്‍കി.

ഈ വര്‍ഷത്തില്‍ വാതുവെപ്പുകാരനായ ചന്ദ്രേഷ് പട്ടേല്‍ 6 തവണ ശ്രീശാന്തിനും അജിത്ത് ചന്ദിലക്ക് 5 തവണയും കാള്‍ ഗേള്‍സിനെ നലകിയെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. ഗുര്‍ഗോണിലെ ഒരു ഹൗസ് പാര്‍ട്ടിയില്‍ വെച്ച് ഇത്തരം രംഗങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്നു.

sameeksha-malabarinews

വാതുവെപ്പുകാരില്‍ നിന്ന് പോലീസ് പിടിച്ചെടുത്ത 5 ലാപ് ടാപ്പുകള്‍ പോലീസ് കൂടുതല്‍ പരിശോധനക്കായി ഫോറന്‍സിക് ലാബുകളിലേക്ക് അയച്ചു കഴിഞ്ഞു. ഇവയുടെ ഹാര്‍ഡ് ഡിസ്‌കുകളില്‍ ഇത്തരം ക്ലിപ്‌സുകള്‍ ഉണ്ടോയെന്ന് പരിശോധിക്കും. ശ്രീശാന്തിനെ അറസ്റ്റ് ചെയ്യുന്ന സമയത്ത് ഇത്തരം എകസ്‌കോര്‍ട്ടുകളാണ് ഉണ്ടായിരുന്നത് എന്നാണ് സൂചന.

ചന്ദില ഇത്തരം ഭീഷണികള്‍ക്ക് വഴങ്ങിയാണ് അടയാളം കാണിക്കാന്‍ വിട്ടുപോയ ഒത്തു കളിയില്‍ 20 ലക്ഷം തിരിച്ചു നല്‍കിയതായും സൂചനയുണ്ട്. ദില്ലിയിലെ ഒരു ഉയര്‍ന്ന ഉദേ്യാഗസ്ഥന്‍ ഈ സംഭവങ്ങളെ കുറിച്ച് പറഞ്ഞത് www. IPL T 20 എന്നാല്‍ “women, wealth, wine T 20 Tournement” എന്നായി മാറിയിരിക്കുന്ന എന്നാണ്. ഐപിഎല്‍ താരങ്ങള്‍ക്ക് വ്യാപകമായി എക്‌സ്‌കോര്‍ട്ടുകളെ വിതരണം ചെയ്യുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!