HIGHLIGHTS : കാണ്‍പൂര്‍: ക്യാപ്റ്റന്‍ ലക്ഷമി സെഗാള്‍ അന്തരിച്ചു.

കാണ്‍പൂര്‍: ക്യാപ്റ്റന്‍ ലക്ഷമി സെഗാള്‍ അന്തരിച്ചു. 97 വയസായിരുന്നു. കഴിഞ്ഞ ദിവസം കാണ്‍പൂരിലെ വസതിയില്‍ വെച്ച് ഹൃദയസ്തംഭനമുണ്ടായതിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ ലക്ഷമിയെ കാണ്‍പൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
അഭിഭാഷകനായ ഡോ. സ്വാമിനാഥന്റെയും പൊതുപ്രര്‍ത്തകയായ പാലക്കാട് ആനക്കര പഞ്ചായത്തിലെ ആനക്കര വടക്കത്തു വീട്ടില്‍ എ വി അമ്മുകുട്ടിയുടെയും മകളായി 1914 ഒക്ടോബര്‍ 24 നാണ് ക്യാപ്റ്റന്‍ ലക്ഷ്മി ജനിച്ചത്.
സ്വാതന്ത്ര്യസമരസേനാനികളുളള കുടുംബത്തില്‍ നിന്നും വന്നതുകൊണ്ടുതന്നെ ചെറുപ്പകാലം മുതലേ ലക്ഷ്മി സ്വാതന്ത്ര്യപോരാട്ടങ്ങളില്‍ സജീവമാ യിരുന്നു. 1938ല്‍ മദ്രാസ് മെഡിക്കല്‍കോളേജില്‍ നിന്ന് എംബിബിഎസ് കരസ്ഥമാക്കി. പിന്നീട് ഗൈനക്കോളജിയിലും പ്രസവചികിത്സയിലും ഡിപ്ലോമനേടി
സിംഗപ്പൂരില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിനായി പ്രവര്‍ത്തിക്കുന്ന വനിതാ സൈനിക സംഘം രൂപീകരിക്കാന്‍ സുബാഷ് ചന്ദ്രബോസ് തീരുമാനിച്ചതിനെ തുടര്‍ന്നായിരുന്നു ലക്ഷ്മി ക്യാപ്റ്റന്‍ ലക്ഷ്മിയായി മാറുന്നത്. 1947 മാര്‍ച്ച് 4ന് ബ്രിട്ടീഷ് സൈന്യം പിടികൂടി ഇന്ത്യയിലേക്ക് കൊണ്ടുവന്ന അവരെ പിന്നീട് മോചിപ്പിക്കുകയായിരുന്നു.
1947 മാര്‍ച്ചില്‍ ഐ.എന്‍.എ. പ്രവര്‍ത്തകനായ കേണല്‍ പ്രേം കുമാര്‍ സൈഗാളിനെ അവര്‍ വിവാഹം കഴിച്ച് കാണ്‍പൂരില്‍ സ്ഥിരതാമസമാക്കി.
പ്രമുഖ സിപിഐ എം നേതാവായിരുന്ന ബി ടി രണദിവെയുമായി പരിചയപ്പെട്ടത് അവര്‍ക്ക് മാര്‍ക്സിസത്തിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുകയായിരുന്നു. തുടര്‍ന്നവര്‍ സിപിഐ എമ്മിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി തുടങ്ങിയ ലക്ഷ്മി 70ല്‍ പാര്‍ടി അംഗമായി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ വൈസ് പ്രസിഡന്റായി ദീര്‍ഘകാലം ക്യാപ്റ്റന്‍ ലക്ഷമി പ്രവര്‍ത്തിച്ചു.
2002 ല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഡോ. എ പി ജെ അബ്ദുള്‍ കലാമിനെതിരെ മത്സരിച്ചിരുന്നു
വൈദ്യ ശാസ്ത്ര രംഗത്തും ഇടതുപക്ഷ രാഷ്ട്രീയ രംഗത്തും വനിതാ പ്രസ്ത്ഥാന രംഗത്തും സജീവ മായിരുന്ന ക്യാപ്റ്റന്‍ ലക്ഷമിയെ രാജ്യം 1998 ല്‍ പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചു.