കോഴിക്കോട് വിമാനത്താവളത്തില്‍ യാത്രക്കാരന്റെ സ്വര്‍ണം നഷ്ടപ്പെട്ടു

തിരൂരങ്ങാടി: ഗള്‍ഫില്‍ നിന്നെത്തിയ യാത്രക്കാരന്റെ ലഗേജില്‍ നിന്നും സ്വര്‍ണ്ണം നഷ്ടപ്പെട്ടതായി പരാതി. പന്താരങ്ങാടി കാരയില്‍ മുഹിദീന്‍കാന്റകത്ത് അബ്ദുല്‍ നാസറിന്റെ ലഗേജില്‍ നിന്നാണ് സ്വര്‍ണ്ണാഭരണങ്ങള്‍ നഷ്ട്ടപ്പെട്ടത്. ജിദ്ദയില്‍ നിന്നും റാക് എയര്‍വേയ്‌സില്‍ കരിപ്പൂരിലിറങ്ങിയതായിരുന്നു നാസര്‍. കൂടെയുണ്ടായിരുന്ന ട്രോളി ബാഗ് ലഗേജിലാണ് ഉള്‍പ്പെടുത്തിയിരുന്നത്. പരിശോധന കഴിഞ്ഞ് തിരിച്ച് ലഭിച്ചപ്പോള്‍ ബാഗിന്റെ ലോക്ക് പൊട്ടിച്ച നിലയിലായിരുന്നു. ബാഗ് പരിശശോധിച്ചപ്പോഴാണ് അതിലുണ്ടായിരുന്ന ആറ് ഗ്രാം വരുന്ന വളയും മോതിരവും നഷ്ടപ്പെട്ടതറിഞ്ഞത്. നാസര്‍ റാക് എയര്‍വേയ്‌സ് മാനേജര്‍ക്കും മറ്റും പരാതി നല്‍കിയിട്ടുണ്ട്.

Related Articles