HIGHLIGHTS : കോഴിക്കോട് കോഴിക്കോട്ടെ ഏറ്റവും പഴക്കമേറിയ
കോഴിക്കോട് കോഴിക്കോട്ടെ ഏറ്റവും പഴക്കമേറിയ വ്യാപകകേന്ദ്രമായ വലിയങ്ങാടിയില്‍ വന്‍ തീപിടുത്തം. വലിയങ്ങാടിയിലെ ഗണ്ണി സ്ട്രീറ്റിലെ ചാക്ക് ഗോഡൗണുകള്‍ക്കാണ് ബുധനാഴ്ച രാത്രി 9.30മണിയോടെ തീപിടിച്ചത്.
തീപിടുത്തത്തില്‍ ഇരുപതിലേറെ മുറികളുള്ള രണ്ടു ഗോഡൗണുകളും ഒരു ചെറിയ ഗോഡൗണും കത്തിയമര്‍ന്നു. കലിച്ചാക്ക് സൂക്ഷി്ച്ചിരുന്ന ഗോഡൗണുകളും, ഹല്വമൊത്തനിര്മാണകേന്ദ്രവുമായിരുന്നു കത്തിയത്.സമീപത്തുള്ള 10ഓളം കടകളക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ഫയര്‍ഫോഴ്സിന്റെ കോഴിക്കോട് നഗരത്തിലുള്ള 13 യുണിറ്റുകളും തൂടര്‍ച്ചയായി ശ്രമിച്ചാണ് തീയണക്കാനായത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഫയര്‍ഫോഴ്സിന്റെ യുണിറ്റെത്തി. നാട്ടുകാരും തീയണക്കുന്നതില്‍ സജീവപങ്കാളികളായി.
കോയമോന് ഗണ്ണിസെന്ററിലാണ് ആദ്യം തീയും പുകയും കണ്ടത് പെട്ടന്നു തന്നെ തീ തൊട്ടടുത്ത ഷബാബ് ഹല്‍വാ നിര്മാണയൂണിറ്റിലേക്ക് പടര്‍ന്നു പിടിക്കുകയായിരുന്നു. ഇവക്കിടയിലൂള്ള ഫൈസല്‍ കൊയര്‍ സെന്റെറും കത്തിനശിച്ചു.
