കോഴിക്കോട്: കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജില്‍ പഞ്ചവത്സര/ത്രിവത്സര എല്‍.എല്‍.ബി കോഴ്സുകളുടെ രണ്ടാം സെമസ്ററും അതിന് മുകളിലുള്ള വിവിധ ക്ളാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക്, ഇടയ്ക്ക് പഠനം നിര്‍ത്തിയവര്‍ക്ക് പുന:പ്രവേശനത്തിനും, തൃശ്ശൂര്‍ ഗവ. ലോ കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് കോളേജ് മാറ്റത്തിനും വേണ്ടി മെയ് 15 വരെ അപേക്ഷിക്കാം.
അപേക്ഷയോടൊപ്പം പ്ളസ് ടു/ഡിഗ്രി മാര്‍ക്ക്ലിസ്റിന്റെയും എല്‍.എല്‍.ബി അവസാനമെഴുതിയ പരീക്ഷയുടെ ഹാള്‍ ടിക്കറ്റിന്റെയും ശരിപ്പകര്‍പ്പുകള്‍ ഉണ്ടായിരിക്കണം. കോളേജ് മാറ്റത്തിന് അപേക്ഷിക്കുന്നവര്‍ തൃശ്ശൂര്‍ ഗവ. ലോ കോളേജ് പ്രിന്‍സിപ്പാള്‍ സാക്ഷ്യപ്പെടുത്തിയ കോളേജ് മാറ്റത്തിനുള്ള അപേക്ഷയും പ്രവേശന സമയത്ത് ലഭിച്ച അലോട്ട്മെന്റ് മെമ്മോയുടെ കോപ്പിയും സമര്‍പ്പിക്കണം.




