കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ അവിനാശ് റോഡിലെ ലക്ഷ്മി മില്‍ ജംങ്ഷനിലെ നാലുനില കെട്ടിടത്തിനാണ് തീപിടിച്ചത്. തീപിടുത്തതില്‍ 4 പേര്‍ മരിച്ചതായാണ് പ്രഥമിക റിപ്പോര്‍ട്ട്. കൂടുതല്‍ പേര്‍ക്ക് പൊള്ളലേറ്റതായും റിപ്പോര്‍ട്ടുണ്ട്. തീയണക്കാനുള്ള ശ്രമം ഇപ്പോഴും തുടര്‍ന്നു വരികയാണ്.
രാവിലെ 10 മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യുട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
സംഭവത്തെ തുടര്‍ന്ന് നഗരത്തില്‍ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




