HIGHLIGHTS : തിരു: കോണ്‍ഗ്രസില്‍ അഴിച്ചുപിണി നിയമസഭാ സമ്മേളനത്തിന്

തിരു: കോണ്‍ഗ്രസില്‍ അഴിച്ചുപിണി നിയമസഭാ സമ്മേളനത്തിന് ശേഷമുണ്ടാകുമെന്ന് കെ മുരളീധരന്‍. സോളാര്‍ തട്ടിപ്പിന്റെ കേസന്വേഷണത്തില്‍ ആഭ്യന്തരമന്ത്രി സ്ഥാനത്ത് നിന്ന് തിരുവഞ്ചൂരിനെ മാറ്റുന്നത് ശരിയല്ലെന്നും അദേഹം പറഞ്ഞു. അതെസമയം സരിത എസ് നായരെ ഫോണില്‍ വിളിച്ച മന്ത്രിമാരുടെ കാര്യത്തില്‍ അന്വേഷണം വേണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു..
ശാലുമേനോനെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുമ്പോള്‍ മന്ത്രിമാര്‍ക്ക് എസ്‌കോര്‍ട്ടുപോകുന്ന പോലെയായിരുന്നു പോലീസ് പോയതെന്നും ശാലുവിന്റെ അറസ്റ്റിന് പിന്നില്‍ഗുരുതരമായ വീഴ്ച സംഭവിച്ചതായും മുരളീധരന്‍ പറഞ്ഞു.
കൂടാതെ സരിതയെ ഫോണില്‍ വിളിച്ച മന്ത്രിമാരെ കെ മുരളീധരന്‍ കണക്കറ്റ് പരിഹസിക്കുകയും ചെയ്തു.