HIGHLIGHTS : കൊളസ്‌ട്രോളും ഹൃദ്‌രോഗവും ചെറുക്കാന്‍
കൊളസ്‌ട്രോളും ഹൃദ്‌രോഗവും ചെറുക്കാന്‍ നമ്മുടെ തണ്ണിമത്തനാവുമെന്ന് പഠനം.ബ്രിട്ടനിലെ പ്രൂഡ് സര്‍വകലാശാലയില്‍ നടന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍. രോഗങ്ങള്‍ വരുത്തുന്ന എല്‍ഡിഎല്‍ എന്ന വില്ലന്‍ കൊളസ്‌ട്രോളിനെ പാതിയാക്കാന്‍ കഴിയുമെന്നാണ് പഠനത്തില്‍ പറയുന്നത്.തണ്ണിമത്തനിലടങ്ങിയ സിട്രുലൈനാണ് ഇതിന് സഹായിക്കുന്നത്
ജേണല്‍ ഓഫ് ന്യൂട്രീഷണല്‍ ബയോകെമിസ്ട്രിയിലാണ് ഈ പഠനവിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.ഭാരം കുറയാനും തണ്ണിമത്തന്‍ കഴിക്കുന്നത് സഹായകമവുന്നുണ്ടെന്ന് നിരീക്ഷണമുണ്ട്.