HIGHLIGHTS : കൊല്ലം: ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ച് ഒരു കുട്ടിയുള്‍പ്പെടെ തിരുവനന്തപുരത്തു
തിരുവനന്തപുരത്തു നിന്നും പമ്പയിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്സും കൊല്ലത്തു നിന്നും പുനലൂരിലേക്ക് വരികയായരുന്ന സ്വകാര്യ ബസ്സുമാണ് കൂട്ടിയിടിച്ചത്. ഇന്ന് രാവിലെ 9.30 ഓടെയാണ് അപകടമുണ്ടായത്.

അമിത വേഗതയില്‍ വന്ന സ്വകാര്യ ബസ്സ് മറ്റൊരു വാഹനത്തെ മറകടക്കവെ നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസിയില്‍ ഇടിക്കുയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സ്വകാര്യ ബസ്സില്‍ ഉണ്ടായവര്‍ക്കാണ് കൂടുതല്‍ പരിക്ക് .
അപകടത്തില്‍ പരിക്കേറ്റവരെ തിരുവനന്തപുരം മെന്നിക്കല്‍ കോളേജിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. പലരുടെയും നില ഗുരുതരമാണ്.