കൊതിയൂറും രുചിക്കൂട്ടുകളുമായി ഡി.ടി.പി.സി എ.സി ദര്‍ബാര്‍

IMG-20151116-WA0018മലപ്പുറം: ജില്ലയുടെ കൊതിയൂറു രുചിക്കൂട്ടുകളുമായി ഡി.ടി.പി.സിയുടെ എ.സി ‘ദര്‍ബാര്‍’ മൂവിങ്‌ ഫുഡ്‌കോര്‍ട്ട്‌ നവംബര്‍ 17ന്‌ യാത്ര തുടങ്ങും. ജില്ലയിലെത്തുന്ന സഞ്ചാരികള്‍ക്ക്‌ തനത്‌ വിഭവങ്ങള്‍ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്‌ ജില്ലാ ടൂറിസം പ്രമോഷന്‍ കൗസില്‍ ദര്‍ബാര്‍ ഒരുക്കിയിട്ടുള്ളത്‌. ശീതീകരിച്ച ഭക്ഷണ ഹാളാണ്‌ പുതിയ ദര്‍ബാറിന്റെ പ്രത്യേതക. വാഹനത്തിനുള്ളിലാണ്‌ എ.സി റൂം ഒരുക്കിയിട്ടുള്ളത്‌. ഒരേ സമയം എട്ട്‌ പേര്‍ക്ക്‌ ഈ മുറിയിലിരുന്ന്‌ ഭക്ഷണം കഴിക്കാം.

ജില്ലയുടെ ടൂറിസം കേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുന്ന ലഘുലേഖകളും മറ്റു വിവരങ്ങളും ദര്‍ബാറില്‍ ലഭിക്കും. കുംഭാരന്‍മാരുടെയും ആദിവാസികളുടെയും ഉത്‌പന്നങ്ങള്‍ ദര്‍ബാര്‍ വഴി വിപണിയും ഒരുക്കിയിട്ടുണ്ട്‌. രാവിലെ 10ന്‌ ഡി.ടി.പി.സി ഓഫീസ്‌ പരിസരത്ത്‌ നടക്കുന്ന പരിപാടി ടൂറിസം മന്ത്രി എ.പി അനില്‍കുമാര്‍ ഉദ്‌ഘാടനം ചെയ്യും. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാവും.

Related Articles