HIGHLIGHTS : കോഴിക്കോട്:
കോഴിക്കോട്: ടിപി വധകേസിലെ മുഖ്യ പ്രതികളായ കൊടിസുനിയേയും കൂട്ടാളികളേയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനുള്ള നീക്കത്തില്‍ നിന്ന് ജയില്‍ വകുപ്പ് പിന്‍മാറി. സുനിയെയും കൂട്ടാളികളായ അഞ്ചു പേരെയും സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന അപേക്ഷ ജയില്‍ സൂപ്രണ്ട് പിന്‍വലിച്ചു. വിചാരണ കോടതി പരിഗണിക്കാനിരിക്കെയാണ് അപേക്ഷ പിന്‍വലിച്ചത്.
ജില്ലാ ജയിലിലെ അസി. ജയിലര്‍ ഉള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ ഇത്തരം ഒരു നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്തത്. ടിപി വധകേസിലെ മൂന്നാം പ്രതി കൊടി സുനി, അഞ്ചാം പ്രതി കെ കെ മുഹമ്മദ് ഷാഫി, ആറാം പ്രതി അണ്ണന്‍സിജിത്ത, ഏഴാം പ്രതി കെ ഷിനോജ,് 27 ാം പ്രതി സി രഞ്ജിത്ത് എന്നിവരെയാണ് മാറ്റാന്‍ ശ്രമിച്ചത്.

പ്രതികള്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് പ്രതികളെ മാറ്റാന്‍ ശുപാര്‍ശ ചെയ്തത് വിവാദമായതോടെയാണ് ജയില്‍ ഡിജിപി ഇടപ്പെട്ട് ജയില്‍ സൂപ്രണ്ടിനെ കൊണ്ട് അപേക്ഷ പിന്‍വലിപ്പിച്ചത്.