HIGHLIGHTS : ദില്ലി : കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി
ദില്ലി : കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ കൊച്ചി മെട്രോ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കി. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വസതിയില്‍ നടന്ന യോഗത്തിലാണ് തീരുമാനമായത്. പത്ത് വര്‍ഷം നീണ്ടു നിന്ന സംസ്ഥാനത്തിന്റെ കാത്തിരിപ്പിനാണ് ഇതോടെ അവസാനിക്കുന്നത്.
തൃപ്പുണിത്തറ പേട്ട മുതല്‍ ആലുവ വരെ 25.6 കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മ്മിക്കുന്ന ഈ പദ്ധതിയുടെ ആകെ ചെലവ് 5182 കോടി രൂപയാണ്. ഈ പദ്ധതിക്ക് ജപ്പാന്‍ ബാങ്കായ ജൈക്കയില്‍ നിന്ന് 2,170 കോടി രൂപ വായ്പ ലിക്കും. ഇതില്‍ 15ശതമാനം സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തിരിച്ചടയ്ക്കണം. നാലു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാകും. 23 സ്‌റ്റേഷനുകളും മൂന്ന് കോച്ചുകളാണ് അനുവദിച്ചിട്ടുള്ളത്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും,നിര്‍മാണത്തിനുള്ള ജപ്പാന്‍ വായ്പ ലഭിക്കാനുള്ള നടപടികള്‍ ഉടന്‍ തുടങ്ങുമെന്നും എംഡി ടോം ജോസ് പറഞ്ഞു. ഓഹരി പങ്കാളിത്ത മുള്‍പ്പെടെ പദ്ധതിക്ക്് കേന്ദ്ര വിഹിതം ആയിരം കോടി രൂപയിലധികം ലഭിക്കും. ഇതിനു പുറമെ സംസ്ഥാന സര്‍ക്കാര്‍ വേറെയും തു സമാഹരിച്ച് പദ്ധതിയില്‍ നിക്ഷേപിക്കും.