കൊച്ചിയില്‍ പൊതുനിരത്തില്‍ യുവാവിന്റെ പ്രതിഷേധ നഗ്നയോട്ടം

കൊച്ചി എറണാകുളം നഗരത്തിലെ ഏറ്റവും തിരക്കേറിയ എംജി റോഡില്‍ യുവാവിന്റെ പ്രതിഷേധ നഗ്നയോട്ടം. മനുഷ്യാവകാശകമ്മീഷന്‍ അംഗമായ ജസ്റ്റീസ് കെജി ബാലകൃഷ്ണന്‍ രാജി വെയ്ക്കണമെന്നാവിശ്യപ്പെട്ടു കൊണ്ടുള്ള പ്ലക്കാര്‍ഡും കയ്യിലേന്തിയായിരുന്നു യുവാവിന്റെ സ്ട്രീക്കിങ്.

ട്രാഫിക് ജംങഷനില്‍ ചുവപ്പു തെളിഞ്ഞപ്പോള്‍ റോഡിലേക്ക് ചാടിയിറങ്ങിയ യുവാവ് നഗ്നനായി റോഡിലൂടെ ഒരു കിലോമീറ്ററോളം ഓടി.. പിന്നീട് ഇയാള്‍ക്ക് എസ്‌കോര്‍ട്ടായിയെത്തിയ ബൈക്കില്‍ കയറി പോകുകയായിരുന്നു.

ലോകോളേജിലെ കെഎസ്‌യു പ്രവര്‍ത്തകനായ റോഷന്‍ ഉമ്മനാണ് നഗ്നനായി ഒടിയതെന്ന് എസ്എഫ്‌ഐ ആരോപിച്ചു.

ഏതായാലും നഗ്നയോട്ടം നടത്തിയാള്‍ക്കെതിരെ കേസെടുക്കുമെന്ന് ഐജി പത്മകുമാര്‍ അറിയിച്ചു.
പതിറ്റാണ്ടുകള്‍ക്ക് മുമ്പ് എറണാകുളത്ത് ഒരു കൂട്ടം ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ ഇത്തരത്തില്‍ സ്ട്രീക്കിങ് നടത്തിയിരുന്നു.

 കടപ്പാട് ഇന്ത്യാവിഷന്‍ 

[/youtube]

Share news
error: Content is protected !!
Scroll to Top