കൊച്ചിമെട്രോ ഡിഎംആര്‍സിക്ക് തന്നെ;മുഖ്യ ഉപദേശകന്‍ ഇ ശ്രീധരന്‍

കൊച്ചി: കൊച്ചി മെട്രോ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെ യാഥാര്‍ത്ഥ്യമാക്കാന്‍ തീരുമാനം. ഇ ശ്രീധരനായിരിക്കും മുഖ്യ ഉപദേശകന്‍. കേന്ദ്ര നഗര വികസന മന്ത്രി കമല്‍നാഥിന്റെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന കൊച്ചി മെട്രോ നിര്‍ണായക യോഗത്തിലാണ് തീരുമാനം.

കൊച്ചി മെട്രോയുടെ എല്ലാ ടെന്‍ഡര്‍ നടപടികളും ഡിഎംആര്‍സി നിര്‍വഹിക്കും. മൂന്ന് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദേശിക്കുന്നത്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്ര നഗരവികസന സെക്രട്ടറി സുധീര്‍കൃഷ്ണ, മന്ത്രി ആര്യാടന്‍ മുഹമ്മദ്, ഇ. ശ്രീധരന്‍ തുടങ്ങിയവര്‍ ഉന്നതല യോഗത്തില്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top