കേരള പോലീസ് തലപ്പത്ത് വന്‍ അഴിച്ചു പണി

HIGHLIGHTS : തിരു: കേരള പോലീസ് തലപ്പത്ത് അഴിച്ചു പണി. അഴിച്ചു പണിയെ തുടര്‍ന്ന് എഡിജിപി ഹേമചന്ദ്രനെ

തിരു: കേരള പോലീസ് തലപ്പത്ത് അഴിച്ചു പണി. അഴിച്ചു പണിയെ തുടര്‍ന്ന് എഡിജിപി ഹേമചന്ദ്രനെ ദക്ഷിണമേഖല എഡിജിപിയെ ശങ്കര്‍ റെഡ്ഡിയെ ഉത്തരമേഖല എഡിജിപിയായും നിയമിച്ചു. ആര്‍ ശ്രീലേഖയാണ് വിജിലന്‍സ് എഡിജിപിയായും നിയമിച്ചു.

ഫയര്‍ഫോഴ്സ് എം ഡിയായി കെ എസ് ജംഗ്പാങ്കിയെ നിയമിച്ചു. നിലവില്‍ കേരള പൊലീസ് ഹൗസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എം.ഡിയായിരുന്നു അദ്ദേഹം. എസ് എം വിജയാനന്ദാണ് പുതിയ ട്രാന്‍സ്പോര്‍ട്ട് കമ്മിഷ്ണര്‍.

sameeksha-malabarinews

പൊലീസ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ എം ഡിയായി മഹേഷ് കുമാര്‍ സിംഗ്ളയെ നിയമിച്ചു. പി ചന്ദ്രശേഖരനാണ് പുതിയ അഡ്മിനിസ്ട്രേഷന്‍ എ ഡി ജി പി രാജേഷ് ദിവാനെ പൊലീസ് ട്രെയിനിംഗിന്റെ ചുമതലയുള്ള എ ഡി ജി പിയായി നിയമിച്ചു.

കെ എസ്‌ ബാലസുബ്രഹ്മണ്യം പൊലീസ്‌ മേധാവിയായി ചുമതലയേറ്റ സാഹചര്യത്തിലാണ്‌ അഴിച്ചുപണി നടത്തിയിരിക്കുന്നത്‌. ട്രാന്‍സ്പോര്‍ട്ട്‌ കമ്മിഷ്ണറും ഫയര്‍ഫോഴ്സ്‌ മേധാവിയുമായിരിക്കെയാണ്‌ ബാലസുബ്രഹ്മണ്യത്തെ ക്രമസമാധാനചുമതലയുള്ള ഡിജിപിയായി നിയമിച്ചു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!