HIGHLIGHTS : ദില്ലി: കേന്ദ്രത്തില്‍ നിന്നും കെഎസ്ആര്‍ടിസിക്ക്
പ്രകൃതി വാതക പ്ലാന്റ് തരാം.
ദില്ലി: കേന്ദ്രത്തില്‍ നിന്നും കെഎസ്ആര്‍ടിസിക്ക് അനുകൂല നിലപാട് പ്രതീക്ഷിച്ച് ദില്ലിയിലെത്തിയ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രി സംഘത്തിന് കേന്ദ്രത്തിന്റെ നിലപാട് കടുത്ത തിരിച്ചടിയായിരിക്കുകയാണ്. കെഎസ്ആര്‍ടിസിക്ക് ഡീസല്‍ വില കുറച്ച് നല്‍കാനാകില്ലെന്ന് കേന്ദ്രമന്ത്രി വീരപ്പമൊയ്‌ലി പറഞ്ഞു. ഇനിതു ബദല്‍ സംവിധാനമായി പ്രകൃതിവാതക പ്ലാന്റ് നിര്‍മ്മിക്കാനും കേന്ദ്ര സഹായം നല്‍കാമെന്നും മന്ത്രി വ്യക്തമാക്കി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വീരപ്പമൊയ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്.
ഡീസല്‍ വില കുറക്കാന്‍ യാതൊരുവിധ നടപടികളും ഇനി കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും പ്രകൃതി വാതക പ്ലാന്റ് കൊച്ചിയില്‍ സ്ഥാപിക്കുന്നതിനായി നൂറ് കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിക്കാമെന്ന് മന്ത്രി പറഞ്ഞു.
പതിനായിരക്കണക്കിന് ലിറ്റര്‍ ഡീസല്‍ ദിനംപ്രതി ആവശ്യമുള്ള കെഎസ്ആര്‍ടിസി കൊച്ചിയില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന പ്രകൃതി വാതക പ്ലാന്റില്‍ നിന്നുള്ള ഇന്ധനം മാത്രം ഉപയോഗിച്ച് എങ്ങിനെ നിലനില്‍ക്കുമെന്ന് കണ്ടറിയാം.