കേന്ദ്രനേതൃത്വത്തിന് വി.എസ്. വീണ്ടും കത്ത് നല്‍കി.

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാന്ദന്‍ സിപിഎം കേന്ദ്ര നേതൃത്വത്തിനു വീണ്ടും കത്തു നല്‍കി. തന്‍റെ നിലപാടുകളും കേരളത്തിലെ സ്ഥിതിഗതികളും വിശദീകരിച്ചാണു കത്തെന്നു സൂചന.

 

പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിക്കുമാണ് കത്തു നല്‍കിയിരിക്കുന്നത്. ഇവരുമായി ഇന്നുച്ചയ്ക്കു നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണു കത്തു നല്‍കിയത്.

 

സംസ്ഥാന നേതൃത്വത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ കടുത്ത വിമര്‍ശനം രേഖപ്പെടുത്തി വിഎസ് നേരത്തെയും കേന്ദ്രനേതൃത്വത്തിനു കത്തു നല്‍കിയിരുന്നു.കത്ത് നാളെ നടക്കുന്ന സിപിഐഎം കേന്ദ്രകമ്മറ്റി ചര്‍ച്ച ചെയ്യും

Share news
error: Content is protected !!
Scroll to Top