HIGHLIGHTS : ദില്ലി: വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രി സഭയുണ്ടാക്കാന്‍ ശ്രമിക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. മന്ത്രി സഭയുണ്ടാക്കാ...
ദില്ലി: വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷം മന്ത്രി സഭയുണ്ടാക്കാന്‍ ശ്രമിക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. മന്ത്രി സഭയുണ്ടാക്കാന്‍ കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
1996 ലെ പോലെ കോണ്‍ഗ്രസിന് മൂന്നാം മുന്നണിയെ പിന്തുണക്കേണ്ടി വരുമെന്നും സമാനമായ സാഹചര്യമാണ് ഇപ്പോള്‍ ഇവിടെ നിലനില്‍ക്കുന്നതെന്നും കോണ്‍ഗ്രസിനെയോ ബിജെപിയെയോ മന്ത്രി സഭയുണ്ടാക്കാന്‍ സഹായിക്കില്ലെന്നും കാരാട്ട് വ്യക്തമാക്കി.

ലോകസഭാ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വെക്കാതിരുന്നാല്‍ കോണ്‍ഗ്രസ്സിന് മൂന്നാം മുന്നണിയെ സഹായിക്കേണ്ടിവരുമെന്നും കാരാട്ട് വ്യക്തമാക്കി.
MORE IN പ്രധാന വാര്‍ത്തകള്‍
