കെ സുധാകരന്‍ പ്രതി.

കണ്ണൂര്‍ : പി ജയരാജനെ കൊല്ലാന്‍ കണ്ണൂര്‍ എംപി ഗൂഡാലോചന നടത്തിയെന്ന് സുധാകരന്റെ വിശ്വസ്ഥന്റെ വെളിപ്പെടുത്തല്‍. കെ സുധാകരന്‍ കണ്ണൂരിലെ രാ്ഷ്ട്രീയാക്രമണങ്ങളിലും ഗൂഢാലോചന നടത്തിയെന്നാണ് അദേഹത്തിന്റെ ഡ്രൈവറും വിശ്വസ്ഥനുമായ പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തല്‍. ഇയാള്‍ കോണ്‍ഗ്രസ്സിന്റെ ക്ണ്ണൂര്‍ ബ്ലോക്ക് സെക്രട്ടറിയാണ്.

ഇ പി ജയരാജനെ വധിക്കാനുള്ള ഗൂഢാലോചന നടത്തുന്ന സമയത്ത് സുധാകരന്റെ നടാലിലുള്ള വീട്ടില്‍ താനുമുണ്ടായിരുന്നെന്നും സേവറി ഹോട്ടല്‍ അക്രമിച്ച് നാണു എന്ന ആളെ കൊലപ്പെടുത്തിയത് കൊട്ടേഷന്‍ സംഘങ്ങളുടെ സഹായത്തോടെയാണെന്നും പ്രശാന്ത് പറഞ്ഞു. പേരാവൂരില്‍ വെച്ച് അന്നത്തെ ഡിസിസി പ്രസിഡന്റായിരുന്ന സുധാകരനെ ബോംബെറിഞ്ഞതിന് പ്രതികാരം ചെയ്യേണ്ട എന്ന് തന്നോട് ചോദിച്ചെന്നും പ്രശാന്ത് വെളിപ്പെടുത്തി.

കൊട്ടേഷന്‍ സംഘങ്ങളെ കൊണ്ട് നടത്തിച്ച ഈ ആക്രമണങ്ങളില്‍ അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് താനടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ കേസ്സില്‍ കുടുക്കുകയാണെന്നും പ്രശാന്ത് ബാബു പറഞ്ഞു. ഈ വെളിപ്പെടുത്തല്‍ നടത്തിയ പ്രശാന്ത് ബാബുവിന്റെ ജീവന് സംരക്ഷണം നല്‍കണമന്നും വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കെ സൂധാകരനെതിരെ കേസ്സെടുക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

കെ സുധാകരന്‍ എംപിസ്ഥാനം രാജിവെക്കണമെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് വി മുരളീധരന്‍ ആവശ്യപ്പെട്ടു.

സുധകരന് നേരെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വഷണം നടത്തുമെന്ന് ഡിജിപി ജേക്കബ് പുന്നൂസ് പറഞ്ഞു

Share news
error: Content is protected !!
Scroll to Top