കെ പങ്കജാക്ഷന്‍ അന്തരിച്ചു.

HIGHLIGHTS : തിരു : ആര്‍എസ്പി മുന്‍ ജനറല്‍ സെക്രട്ടറിയും മുന്‍മന്ത്രിയുമായ കെ.പങ്കജാക്ഷന്‍(87)

തിരു : ആര്‍എസ്പി മുന്‍ ജനറല്‍ സെക്രട്ടറിയും മുന്‍മന്ത്രിയുമായ കെ.പങ്കജാക്ഷന്‍(87)അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം. കുറച്ച് നാളായി വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് രാത്രി 8.25 നായിരുന്നു അന്ത്യം. സംസ്‌കാരം വ്യാഴാഴ്ചയാകും നടക്കുക.

1976 മുതല്‍ അഞ്ച് മന്ത്രിസഭകളില്‍ അംഗമായിരുന്നു. പൊതുമരാമത്ത്, തൊഴില്‍ , സ്‌പോര്‍ട്‌സ് വകുപ്പുകളുടെ മന്ത്രിയായിരുന്നു. 21 വര്‍ഷക്കാലം നിയമസഭാംഗമായിരുന്നു അദേഹം.

തിരുവനന്തപുരം പേട്ട തോപ്പില്‍ വീട്ടില്‍ കേശവ ശാസ്തരിയുടെ മകനായി 1928ലാണ് ഇദേഹം ജനിച്ചത്. സ്വാതന്ത്ര സമരകാലത്ത് കോണ്‍ഗ്രസിലെ സോഷ്യലിസ്റ്റ് ചേരിക്കൊപ്പം നിലകൊണ്ട ഇദേഹം പിന്നീട് ആര്‍എസ്പിയില്‍ ചേര്‍ന്നു. തുടര്‍ന്ന് ആര്‍എസ്പിയുടെ അഖിലേന്ത്യാ നേതൃത്വത്തിലേക്ക് ഉയര്‍ന്നു.

ബ്യൂറോ ഓഫ് ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിറ്റിക്സ് ഡെപ്യൂട്ടി ഡറയക്ടറായി റിട്ടയര്‍ ചെയ്ത സി വൈജയന്തിയാണ് ഭാര്യ. മാതൃഭൂമി ഡല്‍ഹിബ്യൂറോ സ്പെഷ്യല്‍ കറസ്പോണ്ടന്റ് ബസന്ത് പങ്കജാക്ഷന്‍, കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ ബിനി, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ഇന്ദു എന്നിവര്‍ മക്കള്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!