കെഎസ്ആര്‍ടിസിക്ക് രണ്ടുമാസത്തേക്കുകൂടി ആയുസ് നീട്ടി.

HIGHLIGHTS : തിരു: ഡീസല്‍ വില വര്‍ധനവിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ

cite

തിരു: ഡീസല്‍ വില വര്‍ധനവിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിയുടെ രണ്ടുമാസത്തെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ സഹായം നല്‍കും. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായിരിക്കുന്നത്.
ഡീസല്‍ സബ്‌സിഡി പുനഃസ്ഥാപിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. ഡീസല്‍ സബ്‌സീഡി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചെങ്കിലും നടപടി വൈകുന്നതിനെ തുടര്‍ന്നാണ് ഇന്ന് മന്ത്രിസഭായോഗം ചേര്‍ന്നത്.

സഹായം നല്‍കിയില്ലെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ വെട്ടിച്ചുരുക്കുമെന്ന് കെ എസ് ആര്‍ടി സി സര്‍ക്കാറിനെ അറിയിച്ചിരുന്നു. ഒരുവര്‍ഷത്തേക്കുള്ള സഹായം നല്‍കണമെന്നാണ് കെഎസ്ആര്‍ടിസി സര്‍്കകാറിനോട് ആവശ്യപ്പെട്ടിരുന്നത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!