കുടിവെള്ളത്തിന്റെ കരം വര്‍ദ്ധിപ്പിക്കുന്നു

തിരു: സംസ്ഥാനത്ത് കുടിവെള്ളത്തിന്റെ കരം വര്‍ദ്ധിപ്പിക്കാന്‍ ജല അതോറിറ്റിയുടെ നിര്‍ദ്ദേശം. മിനിമം നാല് രൂപയായിരുന്ന കുടിവെള്ളത്തിന്റെ കരം എട്ട് രൂപയായി കുത്തനെ വര്‍ദ്ധിപ്പിക്കാണ് നിര്‍ദേശം.

കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് വെള്ളത്തിന്റെ കരം വര്‍ദ്ധിപ്പിക്കുന്നതെന്ന് ജല അതോറിറ്റി വ്യക്തമാക്കി. അഞ്ച് വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ വെള്ളത്തിന്റെ കരം വര്‍ദ്ധിപ്പിക്കാന്‍ ജല അതോറിറ്റി നിര്‍ദേശം നല്‍കുന്നത്.

അഞ്ച്് മുതല്‍ പത്ത് കിലോ ലിറ്റര്‍ വരെയുള്ള സ്ലാബിന് 20 രൂപയില്‍ നിന്ന് 40 രൂപയാക്കും. 10 മുതല്‍ 20 കിലോമീറ്റര്‍ സ്ലാബിന് 45 രൂപയില്‍ നിന്ന് 90 രൂപയായും 20 മുതല്‍ 30 കിലോമീറ്റര്‍ വരെയുള്ള സ്ലാബിന് 90 ല്‍ നിന്ന് 210 എന്ന നിലയിലാവും വര്‍ദ്ധനവുണ്ടാവുക.

ഈ മാസം 24 ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ കരം ചാര്‍ജ്ജ് വര്‍ദ്ധനയ്ക്ക് അംഗീകാരം നല്‍കുമെന്നാണ് സൂചന.

Share news
error: Content is protected !!
Scroll to Top