കീഴിയില്‍ അങ്കണവാടിയിലേക്കുളള വഴി തുറന്നു.

വള്ളിക്കുന്ന് : ലീഗ് പഞ്ചായത്തംഗം ടിപി അഹമ്മദ് കുട്ടിയും കൂട്ടരും അടച്ചുകെട്ടിയ വള്ളിക്കുന്ന് കീഴിയില്‍ അങ്കണവാടിയുടെ വഴി തുറന്നു. ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഒറ്റപ്പെടുമെന്നായപ്പോഴാണ് മണ്ഡലം നേതാക്കള്‍ ഇടപെട്ട് വഴിതുറന്നത്.

രണ്ടുതവണയാണ് ലീഗ് അംഗത്തിന്റെ നേതൃത്വത്തില്‍ വഴിയടച്ചത്. തിങ്കളാഴ്ച മതിലിന് മുകളിലൂടെ പൊക്കിയെടുത്താണ് ക്ലാസ്മുറിയിലെത്തിച്ചത്.

Related Articles