കിളിരൂര്‍ കേസ് വിഎസ് അട്ടിമറിച്ചു;ശാരിയുടെ അച്ഛന്‍

കോട്ടയം: കിളിരൂര്‍ കേസ് അട്ടിമറിച്ചതാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ അട്ടിമറിച്ചതാണെന്ന് ശാരിയുടെ അച്ഛന്‍ സുരേന്ദ്രന്‍ ആരോപിച്ചു. കേസിലെ പ്രതികളെ 24 മണിക്കൂറിനുള്ളല്‍ പിടിക്കുമെന്ന് പറഞ്ഞിട്ട് അത് ചെയ്തില്ല.

സൂര്യനെല്ലി കേസില്‍ കാണിച്ച താല്പര്യം കിളിരൂര്‍ കേസില്‍ കാണിച്ചില്ലെന്നും മുഖ്യമന്ത്രിയായപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നുതന്നെ പാലിച്ചില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ആഭ്യന്ത്രമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ കാണാന്‍ കോട്ടയത്തെ അദേഹത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് സുരേന്ദ്രന്‍ ഇങ്ങനെ പ്രതികരിച്ചത്.

ഇപ്പോഴുള്ള സിബിഐ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും കേസ് ഏതെങ്കിലും ഉന്നത സിബിഐ ഉദ്യോഗസ്ഥനോ അതല്ലെങ്കില്‍ കേരളത്തിലെ പോലീസോ അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെടുകയുണ്ടായി. തന്റെ ഈ ആവശ്യങ്ങള്‍ അറിയിക്കാനാണ് തിരുവഞ്ചൂരിനെ കാണാന്‍ എത്തിയത്. എന്നാല്‍ മന്ത്രി സ്ഥലത്തില്ലാത്തനിലാല്‍ കാണന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ തിരുവനന്തപുരത്തുപോയി തിരുവഞ്ചൂരിനെ കാണുമെന്നും സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌നത്തില്‍ അനുകൂല തീരുമാനമെടുക്കില്ലെങ്കില്‍ മരണം വരെ സമരമിരിക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

Share news
error: Content is protected !!
Scroll to Top