Section

malabari-logo-mobile

യുദ്ധവിമാനകമ്പനി കച്ചവടത്തിന് രാജീവ് ഗാന്ധി ഇടനിലക്കാരനായിരുന്നെന്ന് വിക്കീലീസ്

HIGHLIGHTS : ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നതിന് മുപ് രാജീവി ഗാന്ധി യുദ്ധവിമാന

ദില്ലി: ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നതിന് മുപ് രാജീവി ഗാന്ധി യുദ്ധവിമാന കച്ചവടത്തിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നെന്ന് വിക്കീലിസ് രേഖകള്‍. സ്വീഡിഷ് കമ്പനിയായ സാബ് സ്‌കാനിയക്ക് വേണ്ടിയാണ് രാജീവ് ഗാന്ധി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്ന് രേഖകള്‍ വെളിപ്പെടുത്തുന്നത്.

ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ പൈലറ്റായിരുന്ന 1970 കാലത്താണ് രാജീവ് ഗാന്ധി വിഗ്ഗന്‍ യുദ്ധ വിമാനക്കച്ചവടത്തിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതിന്റെ രേഖകളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്.

sameeksha-malabarinews

വിക്കിലീസ് ശേഖരിച്ച കിസ്സിങ്ങര്‍ രേഖകളാണ് ഇതിന്റെ തെളിവുകള്‍ ഉള്ളത്. ദി ഹിന്ദു ദിനപത്രമാണ് വിക്കിലീസുമായുണ്ടാക്കിയ കരാര്‍ പ്രകാരം കേബിളുകള്‍ പ്രസിദ്ധീകരിച്ചത്.

എന്നാല്‍ ഇടനിലക്കാരനായി രാജീവി ഗാന്ധി പ്രവര്‍ത്തിച്ചിരുന്നെങ്കിലും ഇടപാട് നടന്നിരുന്നില്ലെന്നും ബ്രിട്ടീഷ് കമ്പനിയായ സെപെകാറ്റ് ജാഗ്വര്‍ ഇടപാട് സ്വന്തമാക്കിയെന്നും രേഖകളില്‍ പറയുന്നുണ്ട്.

സഹോദരന്‍ സഞ്ജയ് ഗാന്ധിയുടെ മരണത്തെ തുടര്‍ന്നാണ് രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നിന്നിരുന്ന രാജീവിനെ അമ്മ ഇന്ദിരാഗാന്ധി നിര്‍ബന്ധിച്ച് രാഷ്ട്രീയത്തിലിറക്കിയത്. രാഷ്ട്രീയത്തിലിറങ്ങിയ രാജീവ് രാജീവ്ഗാന്ധിയെ കുറിച്ച് ആദ്യ കാലങ്ങളില്‍ നല്ല അഭിപ്രായമായിരുന്നു.

എന്നാല്‍ ബോഫോഴ്‌സ് അഴിമതി കേസ് പുറത്ത് വന്നതോടെ രാജീവിന്റെ പ്രതിച്ഛായക്ക് പൂര്‍ണമായും മങ്ങലേല്‍ക്കുകയായിരുന്നു. ബോഫോഴ്‌സ് അഴിമതി കേസ് പുറത്ത് വന്നശേഷം 1989 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിക്ക് ദയനീയമായ പരാജയമായിരുന്നു നേരിടേണ്ടി വന്നത്.

ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് 1974 മുതല്‍ 1976 വരെയുള്ള 41 രേഖകളാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!