HIGHLIGHTS : വാതുവെപ്പുകാര്‍ക്ക് അധോലോകബന്ധം ദില്ലി : മലയാളികളുടെ അഭിമാനമെന്ന് വാഴ്ത്തപ്പെട്ട ശ്രീശാന്ത് ഉള്‍പ്പെടെയുള്ള ഐപിഎല്‍ ക്രിക്കറ്റ് താരങ്ങള്‍ നടത്തി...
വാതുവെപ്പുകാര്‍ക്ക് അധോലോകബന്ധം
ദില്ലി : മലയാളികളുടെ അഭിമാനമെന്ന് വാഴ്ത്തപ്പെട്ട ശ്രീശാന്ത് ഉള്‍പ്പെടെയുള്ള ഐപിഎല്‍ ക്രിക്കറ്റ് താരങ്ങള്‍ നടത്തിയ ഒത്തുകളിയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ദില്ലി പോലീസ് ഇന്ന് പുറത്ത് വിട്ടു. ഒരു കളിയിലെ ഒരു ഓവറില്‍ 14 റണ്‍ വിട്ടുകൊടുത്ത് ശ്രീശാന്ത് നേടിയത് 40 ലക്ഷം രൂപ! ശ്രീശാന്തിനൊപ്പം അറസ്റ്റിലായ മറ്റു രണ്ട് കളിക്കാരില്‍ അങ്കിത് ചൗവാന് 60 ലക്ഷം രൂപകിട്ടിയപ്പോള്‍ അജിത് ചാണ്ഡിലക്ക് വാക്ക് തെറ്റിച്ചതിന് മുന്‍കൂര്‍ കൈപ്പറ്റിയ 20 ലക്ഷം രൂപ തിരിച്ചു കൊടുക്കേണ്ടി വന്നത്രെ.
ശ്രീശാന്തിന് ഇടനിലക്കാരനാിയി പ്രവര്‍ത്തിച്ചത്് മലയാളിയും കണ്ണുര്‍ സ്വദേശിയുമായ ജിജു ജനാര്‍ദ്ധനനാണന്നാണ് പോലീസ് നല്‍കുന്ന വിവരം ഇവര്‍ കേരളത്തില്‍ ക്ലബ് ക്രിക്കറ്റില്‍ ഒരുമിച്ചു കളി്ക്കുമ്പോള്‍ മുതലുലള്ള ബന്ധമാണ്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തതായാണ് സുചന. ശ്രീശന്തിന് വേണ്ടി ഇയാളാണത്രെ പണം കൈപ്പറ്റിയത്

ദില്ലി പോലീസ് കമ്മീഷണര്‍ നീരജ്കൂമാര്‍ ലിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഈ മുന്ന് താരങ്ങളുടെ അധോലോകം വരുന്ന നീളുന്ന വാതുവെയ്പ്പുകാരുമായുള്ള ബന്ധങ്ങളുടെ വിവരങ്ങള്‍ പുറത്ത് വന്നത്. വാര്‍ത്താ സ്‌മ്മേളനത്തില്‍ തെളുവായി ലഭിച്ച വാതുവെപ്പുകാരുടെ മൊബൈല്‍ സംഭാഷണവും ,എങ്ങിനെയാണ് ഒത്തുകളിയുടെ അടയാളങ്ങള്‍ കളിക്കാര്‍ പ്രദര്‍ശിപ്പിക്കുന്നതെന്നുള്ള വീഡിയോദൃശ്യങ്ങളും പുറത്തു വിട്ടു.
വാതുവെപ്പുകാര്‍ക്ക് ബെറ്റുവെയ്ക്കാന്‍ പാകത്തില്‍ ചില ഓവറുകള്‍ എറിയുമ്പോള്‍ വിട്ടുകൊടുക്കുന്ന റണ്‍സുകളുടെ എണ്ണം ആദ്യം തീരുമാനിച്ചുറുപ്പിക്കുകയും പിന്നീട് ഈ ഓവറേതാണന്ന് തിരച്ചറിയാന്‍ അടയാളങ്ങള്‍ കാണിക്കുകയും ചെയ്യുക എന്നതാണ് ഇവര്‍ തമ്മിലുള്ള കരാര്‍.
ഇതനുസരിച്ച് മെയ്9 ന് നടന്ന കിങ്ങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെയുള്ള കളിയില്‍ ആദ്യ ഓവറില്‍ നന്നായി പന്തെറിഞ്ഞ ശ്രീശാന്തിന്റെ ണ്ടാം ഓവറിലാണ് കളത്തിന് പുറത്തെ കളിക്ക് കളമൊരുങ്ങിയത്. വാതുവെയ്പ്പുകാര്‍ക്ക് ഇതിന്റെ അടയാളമായി ഈ ഓവര്‍ തുടങ്ങുന്നതിന് മുമ്പ് വാംഅപ് ചെയ്യുകയും ഫീല്‍ഡിങ്ങ് ക്രമീകരിക്കുകയും ചെയ്തു. ഇത് വാതുവെയ്പ്പുകാര്‍ക്ക് സമയം ലഭിക്കാനായിരുന്നത്ര. ഇ സമയത്ത് അടയാളമായി ട്രാക്ക്‌സ്യൂട്ടിന്റെ പോക്കറ്റില്‍ നി്ന്ന് ടൗവ്വല്‍ കാണത്തക്കവിധം പുറത്തേക്ക് തൂക്കിയിടുകയും ചെയ്തു.. ആദ്യ ഒവറില്‍ യൗവ്വല്‍ പ്രദര്‍ശിപ്പിച്ചിരുന്നില്ല.
രാവിലെ ഞെട്ടലോടെ ഈ വാര്‍ത്ത കേട്ട കേരളത്തിലെ ക്രിക്കററ് പ്രേമികള്‍ ആദ്യം ഉത്തരേന്ത്യന്‍ ക്രിക്കറ്റ് ലോബിയുടെ ഇടപെടാല്ണ് അറസ്റ്റിന് കാരണമെന്ന് കരുതിയിരുന്നെങ്ങിലും. നീരജ്കുമാര്‍ പുറത്തുവിട്ട തെളിവുകള്‍ ഇവരേയും മാറ്റി ചിന്തിപ്പിച്ചു.