കിംഗ്‌ഫിഷര്‍ ഹൗസ്‌ വാങ്ങാന്‍ ആളില്ല;വില കുറയ്‌ക്കുന്നു

മുംബൈ: വിജയ് മല്യയുടെ വില്‍പനയ്ക്കു വെച്ച കിംഗ്ഫിഷര്‍ ഹൗസ് വാങ്ങാന്‍ ആളില്ലാത്തതിനാല്‍ വില കുറച്ച് വീണ്ടും ലേലത്തില്‍ വയ്ക്കാനൊരുങ്ങുന്നു. ലേലത്തിന്റെ അടിസ്ഥാനവിലയായ 150 കോടി രൂപകൂടുതലായതിനാലാണ് ആരും ലേലത്തില്‍ പങ്കെടുക്കാതിരുന്നതെന്നാണ് ലേലം സംഘടിപ്പിച്ച ബാങ്ക് കണ്‍സോര്‍ഷ്യത്തിന്റെ നിഗമനം.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

KINGFISHER-HOUSEമുംബൈ: വിജയ് മല്യയുടെ  വില്‍പനയ്ക്കു വെച്ച കിംഗ്ഫിഷര്‍ ഹൗസ് വാങ്ങാന്‍ ആളില്ലാത്തതിനാല്‍ വില കുറച്ച് വീണ്ടും ലേലത്തില്‍ വയ്ക്കാനൊരുങ്ങുന്നു. ലേലത്തിന്റെ അടിസ്ഥാനവിലയായ 150 കോടി രൂപകൂടുതലായതിനാലാണ് ആരും ലേലത്തില്‍ പങ്കെടുക്കാതിരുന്നതെന്നാണ് ലേലം സംഘടിപ്പിച്ച ബാങ്ക് കണ്‍സോര്‍ഷ്യത്തിന്റെ നിഗമനം.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വായ്പ നല്‍കിയ ബാങ്കുകളുടെ നേതൃത്വത്തില്‍ പണം തിരിച്ചുപിടിക്കാനായാണ് കിംഗ്ഫിഷര്‍ ഹൗസ് ലേലത്തില്‍ വെച്ചത്. എന്നാല്‍ ലേലത്തില്‍ വെച്ച കിംഗ്ഫിഷര്‍ ഹൗസ് ആരും വാങ്ങാന്‍ താല്‍പര്യം കാണിക്കാത്തതിനാല്‍ ലേല നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു. മുംബൈ ആഭ്യന്തര വിമാനത്താവളത്തിന് സമീപം 17,000 ചതുരശ്ര അടിയിലാണ് കിംഗ്ഫിഷര്‍ ഹൗസ്. 150 കോടിയായിരുന്നു ഇതിന് നിശ്ചയിച്ച വില. എന്നാല്‍ ലേലം പൂര്‍ത്തീകരിച്ച് ബാങ്ക് വായ്പ സംബന്ധിച്ച കാര്യങ്ങളില്‍ ഒത്തുത്തീര്‍പ്പുണ്ടാക്കാനായി ഉടന്‍ യോഗം ചേര്‍ന്ന് അടിസ്ഥാന വില കുറയ്ക്കുന്ന കാര്യം തീരുമാനിക്കുമെന്ന് ബാങ്ക് കണ്‍സോര്‍ഷ്യം അധികൃതര്‍ അറിയിച്ചു.

അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് ഏപ്രില്‍ ആദ്യ വാരം വരെ സമയം അനുവദിക്കണമെന്ന മല്യയുടെ അപേക്ഷ ഡയറക്ടറേറ്റ് അംഗീകരിച്ചു. ഏപ്രില്‍ രണ്ടിന് ഹാജരാകണമെന്നാണ് നിര്‍ദേശം.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •