HIGHLIGHTS : കാസര്‍ഗോഡ് : ഹര്‍ത്താലിനിടെ ഇന്നലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍

കാസര്‍ഗോഡ് : ഹര്‍ത്താലിനിടെ ഇന്നലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കാസര്‍ഗോഡ് ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ 6 വരെയാണ് ഹര്‍ത്താല്‍.
ഇന്നലെ രാവിലെ ഹര്‍ത്താലിനിടെ ഉദുമയിലുണ്ടായ സംഘര്‍ഷത്തിനിടയിലാണ് പരിക്കേറ്റ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മനോജ്(24) കൊല്ലപ്പെട്ടത്. ഡിവൈഎഫ്‌ഐ കീക്കാനം യൂണിറ്റ് പ്രസിഡന്റ് ആണ് മരിച്ച മനോജ്.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ഇന്ന് കരിദിനം ആചരിക്കുകയാണ്. ഇന്നും നാളെയും കാസര്‍ഗോഡ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.