malabarinews

Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍; സര്‍വകലാശാല ധൂര്‍ത്തടിക്കുന്നുവെന്നത് വ്യാജ വാര്‍ത്ത

HIGHLIGHTS : Calicut University News

sameeksha-malabarinews
‘ നാക് ‘ സന്ദര്‍ശനത്തിന്റെ ഭാഗമായി കാലിക്കറ്റ് സര്‍വകലാശാല കോടികള്‍ ധൂര്‍ത്തടിക്കുന്നതായി ചന്ദ്രിക ദിനപത്രം നല്‍കിയ വാര്‍ത്ത വസ്തുതാ വിരുദ്ധവും തെറ്റിധാരണ പരത്തുന്നതുമാണെന്ന് സര്‍വകലാശാലാ രജിസ്ട്രാര്‍.
സര്‍വകലാശാലാ കാമ്പസിലെ അടിസ്ഥാന സൗകര്യവികസന പ്രവൃത്തികള്‍ കാലാനുസൃതമായി തന്നെയാണ് നടപ്പാക്കുന്നത്. ‘ നാക് ‘ സംഘം സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി അധിക ചെലവിന് അനുമതിയോ ടെന്‍ഡര്‍ നടപടികളില്‍ ഇളവോ നല്‍കിയിട്ടില്ല. മതില്‍ കെട്ടല്‍, ഷീറ്റിടല്‍, മറ്റ് അറ്റകുറ്റപ്പണികള്‍ എന്നിവക്കെല്ലാം വകയിരുത്തിയ തുക മാത്രമാണ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റിന്റെ അനുമതിയോടെ ചെലവഴിക്കുന്നത്. മറിച്ചുള്ള പ്രചാരണങ്ങള്‍ പൊതുസമൂഹത്തില്‍ സര്‍വകലാശാലയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും തെറ്റിധാരണ നീക്കാന്‍ വസ്തുതാപരമായ വാര്‍ത്ത മാധ്യമങ്ങള്‍ നല്‍കണമെന്നും രജിസ്ട്രാര്‍ അഭ്യര്‍ഥിച്ചു.

കാലിക്കറ്റില്‍ ഹോക്കി സ്റ്റേഡിയം പദ്ധതി രൂപരേഖ ഉടന്‍ സമര്‍പ്പിക്കും

ഖേലോ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസില്‍ ഹോക്കി ടര്‍ഫ് നിര്‍മിക്കുന്നതിനുള്ള പദ്ധതി രൂപരേഖ സര്‍വകലാശാല തയ്യാറാക്കി. പദ്ധതിക്കുള്ള സാമ്പത്തിക സഹായത്തിനായി സംസ്ഥാന സര്‍ക്കാര്‍ വഴി കേന്ദ്ര യുവജന-കായിക ക്ഷേമ മന്ത്രാലയത്തിന് അപേക്ഷ നല്‍കും. സര്‍വകലാശാല തയ്യാറാക്കിയ പ്രോജക്ട് റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പ്രകാശനം ചെയ്തു. ചടങ്ങില്‍ കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍, അസി. ഡയറക്ടര്‍ ഡോ. കെ. ബിനോയ്, പി.ആര്‍.ഒ. സി.കെ.ഷിജിത്ത് എന്നിവര്‍ പങ്കെടുത്തു.
ഏഴ് കോടി രൂപയാണ് ഹോക്കി സ്റ്റേഡിയത്തിനായി കണക്കാക്കിയിരിക്കുന്നത്. ഇതില്‍ അഞ്ചരക്കോടി രൂപ കേന്ദ്ര ധനസഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. സിന്തറ്റിക് സ്റ്റേഡിയത്തിന് പുറമെ ഗാലറി, ശുചിമുറികള്‍, വസ്ത്രം മാറുന്നതിനുള്ള മുറികള്‍ എന്നിവയെല്ലാമുണ്ടാകും. സര്‍വകാശാലയുടെ അക്വാട്ടിക് കോംപ്ലക്സിന് സമീപത്തായാണ് ഹോക്കി സ്റ്റേഡിയത്തിന് സ്ഥലം കണ്ടുവെച്ചിരിക്കുന്നത്.

അഖിലേന്ത്യാ അന്തര്‍സര്‍വകലാശാലാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ കാലിക്കറ്റ് ടീം എത്താറുണ്ട്. പരിശീലനത്തിന് മികച്ച മൈതാനമുണ്ടെങ്കില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം ടീമുകള്‍ക്ക് കാഴ്ച വെയ്ക്കാനാകുമെന്ന് സര്‍വകലാശാലാ കായികവിഭാഗം ഡയറക്ടര്‍ ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

ടോക്യോ ഒളിമ്പിക്സില്‍ ഹോക്കിക്ക് മെഡല്‍ നേടാനായതും മലയാളി താരം പി.ആര്‍. ശ്രീജേഷിന്റെ പ്രകടനവും കേരളത്തിലും വിശേഷിച്ച് മലബാര്‍ മേഖലയിലും ഹോക്കിക്ക് കൂടുതല്‍ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. കാലിക്കറ്റില്‍ ഹോക്കി സ്റ്റേഡിയം വരുന്നതോടെ പുതുതലമുറയില്‍ കൂടുതല്‍ താരങ്ങളെ വാര്‍ത്തെടുക്കാനാകുമെന്നാണ് പ്രതീക്ഷ.

 

പ്ലാന്റേഷന്‍ അസിസ്റ്റന്റ് നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ സസ്യോദ്യാനത്തില്‍ പ്ലാന്റേഷന്‍ അസിസ്റ്റന്റ് താത്കാലിക നിയമനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയവരില്‍ യോഗ്യരായവര്‍ക്ക് രേഖകള്‍ 20 വരെ തപാല്‍ വഴി സമര്‍പ്പിക്കാം. വിലാസം- രജിസ്ട്രാര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റി, പി.ഒ. 673635, മലപ്പുറം (ജില്ല). യോഗ്യരായവരുടെ പേരുവിവരങ്ങളും നിര്‍ദേശങ്ങളും സര്‍വകലാശാലാ വെബ്സൈറ്റില്‍.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി റഗുലര്‍, സപ്ലിമെന്ററി നവംബര്‍ 2020, സപ്ലിമെന്ററി ഡിസംബര്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കല്‍ പരീക്ഷ

നാലാം സെമസ്റ്റര്‍ ബി.വോക് (ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി) ഏപ്രില്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ 19-ന് നടക്കും. സമയക്രമം വെബ്സൈറ്റില്‍.
ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.പി.എഡ്. നവംബര്‍ 2020, ഏപ്രില്‍ 2021 എക്സ്റ്റേണല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 17 മുതല്‍ 19 വരെ തീയതികളില്‍ നടക്കും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. സുവോളജി, മൂന്നാം സെമസ്റ്റര്‍ എം.കോം നവംബര്‍ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം വെബ്സൈറ്റില്‍.

കോണ്‍ടാക്റ്റ് ക്ലാസ്

വിദൂര വിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റര്‍ പിജി 2019 പ്രവേശനം സെന്റ് ജോസഫ്സ് കോളേജ് ദേവഗിരി കേന്ദ്രമായി രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള കോണ്‍ടാക്റ്റ് ക്ലാസുകള്‍ സര്‍വകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രത്തില്‍ 18ന് തുടങ്ങും. വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരാകണം.

സുവേഗയിലേക്ക് രാത്രി എട്ട് മണി വരെ വിളിക്കാം

കാലിക്കറ്റ് സര്‍വകലാശാല ഡിജിറ്റല്‍ സ്റ്റുഡന്റ് സര്‍വീസ് സെന്ററായ സുവേഗ മെയ് 16 മുതല്‍ രാത്രി എട്ട് മണിവരെ പ്രവര്‍ത്തിക്കും. വിദ്യാര്‍ത്ഥികളുടെ പരീക്ഷ, സര്‍ട്ടിഫിക്കറ്റ് സംബന്ധമായ സംശയങ്ങള്‍ക്ക് രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ ഫോണില്‍ മറുപടി ലഭിക്കും. നമ്പര്‍ 0494 2660600

പരീക്ഷാ രജിസ്ട്രേഷന്‍

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ എംഎ ജേണലിസം ആന്റ് മാസ് കമ്യൂണിക്കേഷന്‍ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് നവംബര്‍ 2021 (201819, 2020 പ്രവേശനം) പരീക്ഷക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള ലിങ്ക് വെബ്സൈറ്റില്‍. പിഴകൂടാതെ മെയ് 18 വരെയും 170 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം.

ബിവോക് ആറാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2022, സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2021, ഏപ്രില്‍ 2020 പരീക്ഷക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള ലിങ്ക് വെബ്സൈറ്റില്‍. പിഴകൂടാതെ മെയ് 24 വരെയും 170 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.

കോവിഡ് സ്പെഷ്യല്‍ പരീക്ഷ

മൂന്നാം സെമസ്റ്റര്‍ എംബിഎ റഗുലര്‍/സപ്ലിമെന്ററി എംബിഎ ഹെല്‍ത്കെയര്‍ മാനേജ്മെന്റ് ജനുവരി 2021 കോവിഡ് പ്രത്യേക പരീക്ഷകള്‍ക്ക് യോഗ്യരായവരുടെ പട്ടിക വെബ്സൈറ്റില്‍.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News