കാലിക്കറ്റ്‌ സര്‍വകലാശാല വാര്‍ത്തകള്‍

25-ലെ ബി.ടെക്‌/ബി.ആര്‍ക്‌ പരീക്ഷ മാറ്റി
കാലിക്കറ്റ്‌ സര്‍വകലാശാല മെയ്‌ 25-ന്‌ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ ബി.ടെക്‌/പാര്‍ട്ട്‌ ടൈം ബി.ടെക്‌ റഗുലര്‍/സപ്ലിമെന്ററി പരീക്ഷ ജൂണ്‍ പത്തിലേക്കും ബി.ആര്‍ക്‌ റഗുലര്‍/സപ്ലിമെന്ററി പരീക്ഷ ജൂണ്‍ ആറിലേക്കും മാറ്റി. 27 മുതല്‍ നടക്കുന്ന മറ്റ്‌ നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ക്ക്‌ മാറ്റമില്ല. പരീക്ഷാ കേന്ദ്രങ്ങള്‍ക്കോ സമയത്തിലോ മാറ്റമില്ല. പി.ആര്‍ 758/2016
രണ്ടാം സെമസ്റ്റര്‍ എം.എഡ്‌ വൈവാ വോസി
കാലിക്കറ്റ്‌ സര്‍വകലാശാല രണ്ടാം സെമസ്റ്റര്‍ എം.എഡ്‌ വൈവാ വോസിയുടെ തിയതികള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. പി.ആര്‍ 759/2016
പരീക്ഷാഫലം
കാലിക്കറ്റ്‌ സര്‍വകലാശാല 2015 ജൂണില്‍ നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്‌.സി അപ്ലൈഡ്‌ സുവോളജി (സിസിഎസ്‌എസ്‌) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. പി.ആര്‍ 760/2016

Related Articles