HIGHLIGHTS : കൊല്ലം: കൊല്ലം നിലമേലിലുണ്ടായ
കൊല്ലം: കൊല്ലം നിലമേലിലുണ്ടായ വാഹനാപകടത്തില്‍ 8 പേര്‍ മരിച്ചു. കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ്സും ക്വാളിസും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഭരതന്നുര്‍ സ്വദേശി സ്വാനിഷ(30), വിജയമ്മ(65), രുഗ്മിണി(40), ഉഷ(45), അജിത്(35), ഉണ്ണിക്കുട്ടന്‍(6), ക്വാളിസ് ഡ്രൈവര്‍ ഷാജി(35),നീതു(15) എന്നിവരാണ് മരിച്ചത്. ഇരുപത്തോളം പേര്‍ക്ക് പരിക്കേറ്റിറ്റുണ്ട്.
വെള്ളിയാഴ്ച രാവിലെ 6.30നായിരുന്നു അപകടം. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. ആറ് പേര്‍ അപകടസ്ഥലത്ത് തന്നെ മരിച്ചു. രണ്ട് പേര്‍ ആശുപത്രിയിലെത്തിയ ശേഷമാണ് മരിച്ചത്. കാറില്‍ 8 പേരാണ് ഉണ്ടായിരുന്നത്.
തിരുവനന്തപുരത്ത് നിന്ന് കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന കാറും പന്തളം ഭാഗത്ത് നിന്നു തിരുവനന്തപുരത്തേയ്ക്കു പോകുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്.അപകടത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.