കാര്‍ പോലീസ്ജീപ്പിലിടിച്ച് രണ്ട് പോലീസുകാര്‍ക്ക് പരിക്ക് ; ഇടിച്ച പോലീസ് ജീപ്പില്‍ കഞ്ചാവ്

HIGHLIGHTS : തിരൂര്‍ : ഇന്ന് പുലര്‍ച്ചെ

cite

തിരൂര്‍ : ഇന്ന് പുലര്‍ച്ചെ തിരൂര്‍ പൂങ്ങോട്ടുകുളത്തിനടുത്ത് വെച്ച് ബി പി അങ്ങാടിയിലേക്ക് പോവുകയായിരുന്ന പോലീസ് ജീപ്പില്‍ നിയന്ത്രണം വിട്ട സ്‌കോര്‍പ്പിയോകാര്‍ വന്നിടിച്ച് രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. എഎസ്‌ഐ മോഹനന്‍, പോലീസ് ഡ്രൈവര്‍ ജെറീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ജെറീഷിനെ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

തിരൂര്‍ സ്റ്റേഷനിലെ ജീപ്പാണ് അപകടത്തില്‍പ്പെട്ടത്‌
കാര്‍ പോലീസ് ജീപ്പിലിടിച്ചിട്ടും നില്‍കാതെ തൊട്ടടുത്ത മതിലിലിടിച്ചാണ് നിന്നത്. തുടര്‍ന്ന് സ്‌കോര്‍പ്പിയോയില്‍ ഉണ്ടായിരു്ന്ന മൂന്നുപേരും ഇറങ്ങിയോടിയെങ്കിലും നാട്ടുകാര്‍ ഇവരെ പിടികൂടുകയായിരുന്നു. ഈ സമയത്ത് ഇവര്‍ മദ്യപിച്ചിരുന്നതായി നാട്ടുകാരും പോലീസും പറഞ്ഞു. പോലീസ് ഇവര്‍ക്കെതിരെ കേസ്സെടുത്തു.

എന്നാല്‍ രാവിലെ അപകടത്തില്‍പ്പെട്ട പോലീസ് ജീപ്പില്‍ നിന്ന് കഞ്ചാവ് പൊതി കണ്ടെടുത്തത് ഏറെ വിവാദമായി. അപകട വിവരമറിഞ്ഞ് പോലീസ് ജീപ്പ് കാണാനെത്തിയ നാട്ടുകാരാണ് ജീപ്പിനുള്ളില്‍ പൊതിയായി സൂക്ഷിച്ച് വെച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. പിന്നീട് കഞ്ചാവ് പോലീസ് കസ്റ്റഡിയിലെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!