HIGHLIGHTS : കോട്ടയം : കാമുകിയുടെ ഭര്‍ത്താവിന്റെ തല്ല് കിട്ടിയ് മന്ത്രി
കോട്ടയം : കാമുകിയുടെ ഭര്‍ത്താവിന്റെ തല്ല് കിട്ടിയ് മന്ത്രി ഗണേശ്കുമാറാണന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ്. ഗണേശ്കുമാറിനോട് തനിക്കാ വ്യക്തിവിരോധമില്ലെന്നും എന്നാല്‍ അദ്ദേഹം കുറ്റമേറ്റില്ലങ്കില്‍ മറ്റ് 20 മന്ത്രിമാരും സംശയത്തിന്റെ നിലയിലാകുമെന്നും അതിനാലാണിത് വെളിപ്പെടുത്തുന്നത് എന്നാണ് ജോര്‍ജ്ജിന്റെ പക്ഷം.
മന്ത്രി രാജിവെക്കണമെന്നും അല്ലാത്ത പക്ഷം മുഖ്യമന്ത്രിയും യുഡിഎഫും ഉചിതമായ തീരുമാനമെടുക്കണമെന്നും പിസി ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

കാമുകിയുടെ ഫഌറ്റില്‍ സ്ഥിരം സന്ദര്‍ശകനായ ഒരു മന്ത്രിയെ മന്ത്രി മന്ദിരത്തിലെത്തി കാമുകിയുടെ ഭര്‍ത്താവ് മര്‍ദ്ദിച്ചെന്നും തല്ലുകൊണ്ട മന്ത്രി ചികിത്സയിലാണെന്നും മംഗളം ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ മന്ത്രി ആരെന്നും മാത്രം പത്രം വെളിപ്പെടുത്തിയിരുന്നില്ല.