എനിക്ക് തല്ല് കിട്ടിയിട്ടില്ല ; പിസി ജോര്‍ജ്ജിന് ഗണേശിന്റെ മറുപടി

തിരു: കാമുകിയുടെ ഭര്‍ത്താവില്‍ നിന്ന് മര്‍ദ്ദനമേറ്റ മന്ത്രി താനാണെന്ന ചീഫ് വിപ്പ് പിസി ജോര്‍ജ്ജിന്റെ പ്രസ്താവ ശുദ്ധനുണയെന്ന് ഗണേശ് കുമാര്‍. പിസി ജോര്‍ജ്ജിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും, മുഖ്യമന്ത്രി, യുഡിഎഫ് കണ്‍ വീനര്‍, കെ എം മാണി എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും ഗണേശ്കുമാര്‍ സൂചിപ്പിച്ചു.

തനിക്കെതിരെ പരാതി നല്‍കിയത് ആരാണെന്ന് ജോര്‍ജ്ജ് വ്യക്തമാക്കണമെന്നും തനിക്കും സര്‍ക്കാറിനും എതിരാണ് ജോര്‍ജ്ജെന്നും മന്ത്രി ആരോപിച്ചു.

എപ്പോള്‍ വേണമെങ്കിലും മന്ത്രി സ്ഥാനം ഒഴിയാമെന്നും ഗണേശ്കുമാര്‍ പറഞ്ഞു.

നെല്ലിയാമ്പതി വിഷയത്തിലെ നിലപാടുകാരണമാണ് തനിക്കെതിരെ ഇത്തരമൊരു ആരോപണവുമായി ജോര്‍ജ്ജ് രംഗത്തെത്തയതെന്നും ഗണേശ്കുമാര്‍ വ്യക്തമാക്കി. അച്ഛനായ ബാലകൃഷ്ണപിള്ളയാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് സംശയിക്കുന്നതായും മന്ത്രി പറഞ്ഞു.

വിവാദങ്ങള്‍ ചൂടുപിടിക്കുന്നതിനിടെ ഗണേശ്കുമാറിന്റെ ഭാര്യ യാമിനി തങ്കച്ചിയും മക്കളും ബാലകൃഷ്ണ പിള്ളയെ കാണാനെത്തി. തിരുവനന്തപുരത്തെ കേരളാ കോണ്‍ഗ്രസ് ബി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച്ച.

അതെ സമയം ഗണേശ്കുമാറിനെതിരെയുള്ള പിസി ജോര്‍ജ്ജിന്റെ പ്രസ്താവന ദൗര്‍ഭാഗ്യകരമായി പോയെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

 

കാമുകിയുടെ ഭര്‍ത്താവിന്റെ തല്ല് കിട്ടിയത് മന്ത്രി ഗണേശ്കുമാറിന്

Share news
error: Content is protected !!
Scroll to Top