HIGHLIGHTS : പാലക്കാട്: കാമുകിയുടെ അമ്മയെ
പാലക്കാട്: കാമുകിയുടെ അമ്മയെ കാമുകന്‍ വെട്ടിക്കൊന്നു. ആലത്തൂര്‍ വടക്കാഞ്ചേരി മുടപ്പല്ലൂര്‍ പന്തംപറമ്പ് മോഹനന്റെ ഭാര്യ പുഷ്പലത (42) ആണ് വെട്ടേറ്റ് മരിച്ചത്. മോഹനനെയും മകള്‍ നിത്യയേയും ഗുരുതരമായ പരിക്കേല്‍പ്പിച്ച യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു.
നിത്യയുമായുള്ള പ്രണയം എതിര്‍ത്തതിനാണ് മുടപ്പല്ലൂര്‍ പടിഞ്ഞാറത്തറ സ്വദേശിയായ പ്രാസാദ്(23) അക്രമം നടത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. മുറ്റമടിച്ചുവാരുകയായിരുന്ന ലതയെ പ്രസാദ് വെട്ടിക്കൊല്ലുയായിരുന്നു. ശബ്ദംകേട്ട് പുറത്തെത്തിയ നിത്യയേയും മോഹനെയും പ്രസാദ് വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആക്രമണം നടത്തിയ ശേഷം വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ പ്രസാദിനെ തൃശൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.