HIGHLIGHTS : കൊച്ചി: കാതികൂടം നീറ്റ ജലാറ്റിന്‍ കമ്പനിക്കെതിരായ സമരം

കൊച്ചി: കാതികൂടം നീറ്റ ജലാറ്റിന്‍ കമ്പനിക്കെതിരായ സമരം അടിച്ചമര്‍ത്തരുതെന്ന് ഹൈക്കോടതി. പോലീസിനെ അനുവദിച്ചത് കമ്പനിക്ക് സംരക്ഷണം നല്‍കാനാണെന്നും ജനകീയ സമരത്തെ അടിച്ചമര്‍ത്താനല്ലെന്നും കോടതി വ്യക്തമാക്കി.
ജനങ്ങള്‍ സമരം നടത്തുന്നത് പ്രധാനവിഷയങ്ങളിലൂന്നിയാണ്. മലിനീകരണ ബോര്‍ഡ് പ്രദേശത്തെ മലിനീകരണ പ്രശ്‌നം പരിശോധിക്കണമായിരുന്നെന്നും വ്യവസായ വകുപ്പും മലിനീകരണ നിയന്ത്രണ ബോര്‍ഡും ഇത് സംബന്ധിച്ച് എത്രയും പെട്ടെന്ന് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ജലാറ്റിന്‍ കമ്പനി അറ്റകുറ്റപണികള്‍ നടത്തുന്നതിനായി പോലീസിന്റെ സംരക്ഷണം ആവശ്യപ്പെട്ടിരുന്നു. ഈ അപേക്ഷയിലാണ് കോടതി പോലീസ് സംരക്ഷണം അനുവദിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം കാതികൂടത്ത് നടന്ന ജനകീയ സമരം പോലീസ് അതിക്രൂരമായ രീതിയില്‍ അടിച്ചമര്‍ത്തിയത് കോടതിയുടെ ശ്രദ്ധയില്‍പെട്ടിരുന്നു. പോലീസിന്റെ ഈ അതിക്രമം വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.
കാതികൂടത്തെ നിറ്റ ജലാറ്റിന്‍ കമ്പനിയില്‍ നിന്നും പുറത്തുവിടുന്ന രാസമാലിന്യങ്ങളില്‍ നിന്നും ഇവിടുത്തെ ജനങ്ങളില്‍ ക്യാന്‍സറുള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ ഉണ്ടാക്കുന്നതായി പല പഠനങ്ങളും പുറത്തുവന്നിട്ടുണ്ടെങ്കിലും അതിനെതിരെ യാതൊരു നടപടികളും ഇതുവരെ വന്നിട്ടില്ല.