HIGHLIGHTS : ന്യൂദില്ലി: മുംബൈ ഭീകരാക്രമണക്കേസിലെ വധശിക്ഷയ്‌ക്കെതിരെ അജ്മല്‍ അമീര്‍
വധശിക്ഷ ജീവപര്യന്തമാക്കണമെന്ന് ആവശ്യപ്പെട്ടു ഫെബ്രുവരി 14-നായിരുന്നു കസബിന്റെ അഭിഭാഷകന്‍ ഹര്‍ജി സമര്‍പ്പിച്ചത്. യുവാവായ തനിക്ക് വധശിക്ഷ വിധിക്കരുതെന്നാണ് കസബ് വാദിച്ചത്.

മുബൈ ഭീകരാക്രമണത്തില്‍ ജീവനോടെ പിടിയിലായ ഏക ഭീകരന്‍ കസബിനെ 2010 മേയിലാണ് വിചാരണക്കോടതി വധശിക്ഷയ്ക്കു വിധിച്ചത്. ബോംബൈ ഹൈക്കോടതി ഇതു ശരിവയ്ക്കുകയും ചെയ്തു.വിചാരണ ശരിയായ രീതിയിലല്ല നടന്നതെന്നും കസബ് ഗൂഡാലോചനയില്‍ പങ്കാളിയല്ലെന്നും കസബിന്റെ അഭിഭാഷകന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു. അഭിഭാഷകന്റെ എല്ലാ വാദവും കോടതി തള്ളുകയായിരുന്നു.
മുംബൈ ഭീകരാക്രമണത്തില്‍ വിദേശികളടക്കം 166 പേര്‍ കൊല്ലപ്പെടുകയും 300ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു