കണ്ണൂര്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറി മരണം നാലായി

കണ്ണൂര്‍: ചാല ബൈപ്പാസില്‍ എല്‍പിജി ടാങ്കര്‍ പൊട്ടിത്തെറിച്ച് രണ്ടാള്‍ കൂടി മരിച്ചു. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. കോഴിക്കോട് മെഡിക്കെല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആര്‍പി ഹൗസില്‍ നിര്‍മല(50), പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ചാല സ്വദേശി രമ(51) എന്നവരാണ്് ബുധനാഴ്ച മരിച്ചത്.

സംഭവത്തില്‍ കഴിഞ്ഞ ദിവസം രണ്ടുപേര്‍ മരിച്ചിരുന്നു. നരോളി ഹൗസില്‍ അസീസ്(55), ശ്രീനിലയത്തില്‍ കേശവന്റെ ഭാര്യ ശ്രീലത(48) എന്നിവരാണ് മരിച്ചത്. പൊള്ളലേറ്റ് ആശുപച്രിയില്‍ കഴിയുന്ന 42 പേരില്‍ 16 പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

തിങ്കളാഴ്ച അര്‍ധരാത്രി മംഗലാപുരത്തു നിന്നും കൊച്ചിയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടമുണ്ടായത്.

Share news
error: Content is protected !!
Scroll to Top