HIGHLIGHTS : തിരൂര്‍: തമിഴ്‌നാട് തിരിച്ചിറപ്പള്ളി മേപ്പാളം പാലക്കര മഞ്ജുനാഥ് (22), സഹോദരന്‍ സുരേഷ് (18)
തിരൂര്‍: കവര്‍ച്ച സംഘത്തിലെ സഹോദരങ്ങള്‍ പിടിയിലായി. തമിഴ്‌നാട് തിരിച്ചിറപ്പള്ളി മേപ്പാളം പാലക്കര മഞ്ജുനാഥ് (22), സഹോദരന്‍ സുരേഷ് (18) എന്നിവരാണ് തിരൂര്‍ പോലീസിന്റെ പിടിയിലായത്.
ആറ് മാസം മുമ്പ് പൂക്കയില്‍ സ്വദേശി അബൂബക്കറിന്റെ രണ്ട് റോളക്‌സ് വാച്ചും, ഒരു സ്വര്‍ണ്ണമോതിരവും ആയിരം രൂപയും, പരപ്പനങ്ങാടി സ്വദേശിയുടെ 2000 രൂപയും ടോര്‍ച്ചും കവര്‍ന്നതായി പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഇവര്‍ക്ക് തുമരക്കാവ് ക്ഷേത്രത്തിലെ പ്രഭാമണ്ഡലം കവര്‍ന്ന കേസിലും പങ്കുള്ളതായി പൊലീസ് പറഞ്ഞു.
പൂട്ട്‌പൊളിക്കാതെ കുറ്റിയും കൊളത്തും അടര്‍ത്തിയെടുത്ത് പ്രതികള്‍ കവര്‍ച്ച നടത്തിയിരുന്നത്. ഇതിനാല്‍ മോഷണം തിരിച്ചറിയാന്‍ പ്രയാസമാണ്. ക്ഷേത്ര ഭണ്ഡാരങ്ങള്‍ ഇതേരീതിയില്‍ സംഘം കവര്‍ച്ച നടത്തിയിട്ടുണ്ട്. തിരുന്നാവായയിലെ ക്ഷേത്ര ഭണ്ഡാരം ഇപ്രകാരം ഇവര്‍ കവര്‍ച്ച നടത്തിയിട്ടുണ്ട്.
ഇവര്‍ മോഷ്ടിച്ച കളവുമുതലുകള്‍ പിതാവ് കണ്ണപ്പന്‍ ആയിരുന്നു വില്‍പ്പന നടത്തിയിരുന്നത്. കണ്ണപ്പന്റെ മരണത്തോടെ പ്രതികള്‍ കുറ്റിപ്പുറം റെയില്‍വെ സ്റ്റേഷന്‍ പരിസരത്താണ് താമസിച്ചു വരുന്നത്. ആക്രി കച്ചവടത്തിന്റെ മറവിലാണ് ഇവര്‍ മോഷ്ടിക്കാനുള്ള സ്ഥലങ്ങള്‍ കണ്ടെത്തിയിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു..