കല്‍ക്കരി അഴിമതി : സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

HIGHLIGHTS : ന്യൂദില്ലി : കല്‍ക്കരിപ്പാടം കൈമാറ്റത്തില്‍ സിബിഐ അഞ്ച് കമ്പനികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തെറ്റിദ്ധരിപ്പിച്ചു കല്‍ക്കരിപ്പാടം

careertech

ന്യൂദില്ലി : കല്‍ക്കരിപ്പാടം കൈമാറ്റത്തില്‍ സിബിഐ അഞ്ച് കമ്പനികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തെറ്റിദ്ധരിപ്പിച്ചു കല്‍ക്കരിപ്പാടം കൈക്കലാക്കിയെന്നാണു കേസ്. വിമ്മി അയേണ്‍സ് ആന്‍ഡ് സ്റ്റീല്‍, നവഭാരത് സ്റ്റീല്‍, ജെഎല്‍ഡി യവത്മാല്‍,എഎംആര്‍ അയേണ്‍സ് ആന്‍ഡ് സ്റ്റീല്‍ അടക്കമുള്ള കമ്പനികള്‍ക്കെതിരെയാണു നടപടി.

കൈമാറ്റത്തിന് കൂട്ടു നിന്ന ചില ഉദ്യോഗസ്ഥര്‍ക്കെതിരേയും എഫ്‌ഐആറില്‍ പരാമര്‍ശമുണ്ട്. കൂടാതെ ചത്തീസ്ഗഡ്,ജാര്‍ഖണ്ഡ് സര്‍ക്കാരുകള്‍ക്കെതിരെയും കമ്പനി ഉടമകള്‍ക്കെതിരെയും എഫ്‌ഐആറില്‍ പരാമര്‍ശമുണ്ട്.

sameeksha-malabarinews

പ്രതിപക്ഷത്തിന്റെ ജുഡീഷ്യല്‍ അന്വേഷണ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളാനുള്ള പ്രധാന കാരണം സിബിഐ അന്വേഷണം നിലനില്‍ക്കുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ്. അന്വേഷണം ഊര്‍ജിതമാക്കാനായി വിദേശത്തായിരുന്ന സിബിഐ മേധാവി പിഎ സിങ്ങ് തിരിച്ചെത്തിയിട്ടുണ്ട്.

അഴിമതിയുമായി ബന്ധപ്പെട്ട് രാജ്യത്തെ 10 പ്രധാന നഗരങ്ങളിലെ 30 കേന്ദ്രങ്ങളില്‍ സിബിഐ ചൊവ്വാഴ്ച റെയ്ഡ് തുടങ്ങിയിരിക്കുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!