HIGHLIGHTS : മലപ്പുറം: ജനുവരി 14 മുതല്‍ മലപ്പുറത്ത് ആരംഭിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം
മലപ്പുറം: ജനുവരി 14 മുതല്‍ മലപ്പുറത്ത് ആരംഭിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവം മാറ്റിവെക്കില്ലെന്ന് വിദ്യഭ്യാസമന്ത്രി പികെ അബ്ദുറബ്ബ്. ഇന്ന് വൈകീട്ട് അധ്യാപക സംഘടനാ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് വിദ്യഭ്യാസ മന്ത്രി ഈ തീരുമാനം അറിയിച്ചത്. നടന്നുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ ജിവനക്കാരുടെയും അധ്യാപകരുടേയും പണിമുടക്കിനെ തുടര്‍ന്ന് കലോത്സവ നടകത്തിപ്പ് താളം തെറ്റുമോ എന്ന ആശങ്കയെ തുടര്‍ന്നാണ് മന്ത്രി ജീവനക്കാരുമായി ചര്‍ച്ച നടത്തിയത്. പണിമുടക്കായതിനാല്‍ കലോത്സവ്തില്‍ പങ്കെടുക്കാനാകില്ലെന്ന് സമരസമിതി നേതാക്കള്‍ മന്ത്രിയെ അറിയിച്ചതിനെ തുടര്‍ന്ന് ചര്‍ച്ച പരാജയപ്പെട്ടു. കലോത്സവ നടത്തിപ്പ് അധ്യാപകരുടെ ബാധ്യതതയാണെന്നും മന്ത്രി പറഞ്ഞു.
അധ്യാപകരുടെ ഏറ്റവും വലിയ സംഘടനയായ കെഎസ്ടിഎ പണിമുടക്കുമ്പോള്‍ കലോത്സവത്തിനെത്തുന്ന കുട്ടികള്‍ക്ക് എസ്‌കോട്ടിങ് മുതല്‍ ഭക്ഷണം വരെയുള്ള വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കും.
