HIGHLIGHTS : തിരു: കേരളത്തില്‍ വൈദ്യുതി നിരക്കില്‍ 30 ശതമാനം
ആദ്യ 150 യൂണിറ്റ് വരെ കാര്യമായ വര്‍ദ്ധനവുണ്ടാകില്ല. എന്നാല്‍ അതിന് മുകളിലുള്ള സ്ലാബിലുള്ളവര്‍ക്ക് കടുത്ത വര്‍ദ്ധന ഉണ്ടാകും. വ്യവസായ ഉപഭോക്താക്കള്‍ക്ക് വലിയ വര്‍ദ്ധനവ് ഉണ്ടാവാന്‍ ഇടയില്ല.

പത്തുവര്‍ഷത്തിന് ശേഷം ആദ്യമായാണ് നിരക്ക് വര്‍ദ്ധനവ് നിലവില്‍ വരാന്‍ പോകുന്നത്.
കടുത്തവിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് കനത്ത അടിതന്നെയാകും ഈ വില വര്‍ദ്ധന. ഡീസലിന് വില നിയന്ത്രണം എടുത്ത് കളയാനും ഗാര്‍ഹിക ഗ്യാസിന് നിയന്ത്രണം കൊണ്ടുവരാനുമുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം വരാനിരിക്കെ ഈ വൈദ്യുതി നിരക്ക് വര്‍ദ്ധന സാധാരണക്കാരന്റെ വയറ്റത്തടിക്കുമെന്നുറപ്പ്.