HIGHLIGHTS : ബംഗ്‌ളൂരു: കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം ഉറപ്പാക്കി. 205 മണ്ഡലങ്ങളിലെ ഫലം പുറത്തുവന്നപ്പോള്‍ 113 സീറ്റ് കോണ്‍ഗ്രസ് സ്...
ബംഗ്‌ളൂരു: കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം ഉറപ്പാക്കി. 205 മണ്ഡലങ്ങളിലെ ഫലം പുറത്തുവന്നപ്പോള്‍ 113 സീറ്റ് കോണ്‍ഗ്രസ് സ്വന്തമാക്കി. ബിജെപി 38 ഉം ജനതാദള്‍ സെക്കുലര്‍ 36 സീറ്റും നേടി രണ്ടാം സ്ഥാനത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. ബിജെപിക്ക് രണ്ട് മണ്ഡലങ്ങളിലും ജനതാദളിന് നാലു മണ്ഡലങ്ങളിലും കെജെപിക്ക് ഒരു മണ്ഡലത്തിലും ലീഡുണ്ട്.
വോട്ടെണ്ണല്‍ തുടങ്ങി ആദ്യ ഫലം പുറത്തു വന്നപ്പോള്‍ കോണ്‍ഗ്രസിന് വ്യക്തമായ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. 223 നിയോജക മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 122 മണ്ഡലങ്ങളിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ കോണ്‍ഗ്രസ്സ് 73 സീറ്റും ജനതാഭള്‍ 22 സീറ്റും ബിജെപി 16 സീറ്റും കെ ജെ പി 2 സീറ്റും ബിഎസ്ആര്‍ 2 സീറ്റും മറ്റുള്ളവര്‍ 6 സീറ്റുമാണ് നേടിയിരിക്കുന്നത്.
കര്‍ണ്ണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ 8 മണിയോടെ 36 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ ആരംഭിച്ചിരിക്കുന്നത്. 1 ലക്ഷത്തോളം വരുന്ന പോസ്റ്റല്‍ ബാലറ്റിലൂടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.
വോട്ടെണ്ണല്‍ പുരോഗമിക്കവെ 26 സീറ്റുകളില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുകയാണ്.തുടക്കത്തില്‍ മുന്നിട്ടു നിന്നിരുന്ന ബിജെപി 19 സീറ്റുകളിലേക്ക് താഴ്ന്നു. ജനതാദള്‍ 15 സീറ്റിലും, കെജെപി 4 സീറ്റിലും മുന്നിലാണ്.
മുഖ്യമന്ത്രി ജഗദീഷ് ഷെഡ്ഡാര്‍, സിഎം ഇബ്രാഹീം, സിദ്ധരാമയ്യ, യദ്യൂരപ്പ എന്നിവര്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചുകൊണ്ട് മുന്നേറുകയാണ്.
ബിജെപിയും കോണ്‍ഗ്രസ്സും തമ്മിലാണ് ഇവിടെ പ്രധാന മല്‍സരം നടക്കുന്നത്. കഴിഞ്ഞ തവണ ബിജെപി 110 സീറ്റിലും കോണ്‍ഗ്രസ്സ് 80 സീറ്റിലുമാണ് വിജയിച്ചത്. ജനതാദള്‍ എസിന് 28 സീറ്റാണ് അന്ന് ലഭിച്ചത്.