തിരു: സകലകലാവല്ലഭന്‍ കമലഹാസന്റെ പുറത്തിറങ്ങാനിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം വിശ്വരൂപം കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് കേരളത്തിലെ സിനിമ വിതരണക്കാരുടെ സംഘടന..ചിത്രം പുറത്തിറങ്ങുന്നതിന് എട്ടു മണിക്കുര്‍ മുമ്പ് ഡിടിഎച്ച് സംവിധാനത്തിന്റെ സഹായത്തോടെ ടെലിവിഷനുകളിലൂടെ പ്രദര്‍ശിപ്പിക്കുമെന്ന പ്രഖ്യാപനമാണ് വിതരണക്കാര്‍ ഈ തീരുമാനമെടുക്കാന്‍ കാരണം.
വിശ്വരൂപം ഡിറ്റിഎച്ചിലൂടെ ചാനലില്‍ പ്രദര്‍ശിപ്പിക്കുന്നതിന് ഡിറ്റിഎച്ച് ദാതാക്കളായ റിലയന്‍സ്, എയര്‍റ്റല്‍, ടാറ്റ സ്‌കൈ എന്നിവരുമായി കമലഹാസന്‍ കരാറിലായി എന്നാണ് പുതിയ വിവരം.
തമിഴ്‌നാട്ടിലെ വിതരണക്കാരും തിയ്യറ്റര്‍ ഉടമകളും കമലഹാസന്റെ ഈ തീരുമാനത്തില്‍ കടുത്ത ആശങ്കയിലാണ്. മുഖ്യമന്ത്രി ജയലളിതയെ ഈ വിഷയത്തില്‍ ഇടപെടണമെന്ന് ഇവരുടെ സംഘടന ആവശ്യപ്പെട്ടുകഴിഞ്ഞു.
ഇത്തരത്തില്‍ റിലീസ് ചെയ്താല്‍ തിയ്യേറ്ററിലെ കളക്ഷന്‍ ഗണ്യമായി കുറയുമെന്നാണ് ഇവര്‍ പറയുന്നത്. മാത്രമല്ല ഈ സംവിധാനം വിജയിച്ചാല്‍ വരും നാളുകളില്‍ മറ്റുചിത്രങ്ങളും ഈ റിലീസിങ് രീതി തേടുമോ എന്ന ചോദ്യവും ഇവരെ കുഴക്കുന്നുണ്ട്.
കമലഹാസന്‍ നിര്‍മിച്ച് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം തമിഴ്,ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ലോകമെമ്പാടും റിലീസ് ചെയ്യുക. ജനുവരി 11 ന് വിശ്വരൂപം ജനങ്ങളിലെത്തിക്കാനാണ് കമല്‍ഹാസന്റെ തീരുമാനം.



